സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയേ തുരത്തണം പടരും വിപത്തിൻ്റെ ശബ്ദ കാലം ഒന്നേ....... മരുന്നിതിൻ ഉത്തരം ചൊല്ലുവാൻ ഒന്നിച്ചിരിക്കാൻ അകന്നു നമ്മൾ....... ഒരു മഹാമാരിയെ വിശ്വമൊന്നാകവേ........
ഇനി നാം പരസ്പരം ഒന്നു ചേർന്ന് ഒരു ലോക കാലം പുലർത്തിടേണം...
അഖിലം വിറയ്ക്കുന്ന കൊറോണ ഭീതിയിൽ ........ ഇടതുകാൽ ചൈനയിലൂന്നി നിവർന്നു നീ പിന്നെ വലതുകാൽ
നീട്ടി ചവിട്ടി നിവർന്നത് ഇറ്റലി നാട്ടിലോ? ഭൂമിയിൽ സ്വർഗ്ഗതുല്ല്യം കണ്ട ഇറ്റലി, വെനീസ് നാടുകൾ ഇന്ന് വിജനമായി തെരുവുകൾ കടകമ്പോളങ്ങൾ മരണത്തിൻ ഭീതിയിൽ ഉഴലുന്നു....... കേഴുന്നു.......
കൊറോണ തൻ ഭീകര താണ്ഡവം കണ്ടിട്ട് മാലാഖമാർ പോലും കണ്ണീർ പൊഴിയ്ക്കുന്നു ........

അൽഫോൻസ സജി
6 സീ വ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത