നിറയുന്നു എൻ കണ്ണുകൾ കരയുന്ന ഈ മനുഷ്യരെയോർത്ത് വേദനയോടെ അവർ ഈ മഹാമാരി ദുരിതങ്ങളാൽ നീർപ്പോള പോലെയുള്ള ശരീരത്തിൽ കയറിക്കൂടിയ വൈറസിൻ വേദന ബന്ധുമിത്രാദികളെ നഷ്ടപ്പെട്ട ഈ മഹാമാരി ദിനങ്ങളിൽ വേദനിക്കും ഓർമ്മകൾ മനസ്സിനുള്ളിൽ കുത്തിയോ വേർപിരിഞ്ഞ മനസ്സുകൾ മറക്കുവാൻ ആകുമോ ഒന്നായി പോരാടാം ഈ ദിനങ്ങളിൽ നമുക്കൊന്നായ് ചേരാം പ്രാണനായ കേരളത്തെ പ്രാണനേകി വീണ്ടെടുക്കാം...!!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത