അടച്ചിട്ട ജാലക വാതിലിലൂടെ ....
അടഞ്ഞോരു ആഘോഷങ്ങളെ ഓർത്തു
അയലത്തെ കൂട്ടരേ കാണാതെ
അമ്മയെന്നെ അകത്തിട്ടടച്ചു ...
കൊറോണയെന്നൊരു മഹാമാരി
വുഹാനിൽ നിന്നും വന്നതോ ..?
കളിയും ചിരിയും കെടുത്തീട്ടു
സങ്കട കടലിൽ താഴുമോ ...?
പലനാളായി മോഹിച്ച യാത്രകൾ
പലവുരു ആശിച്ചമോഹങ്ങൾ
പാഴ് വേലയായി പോയതോ
കാത്തിരുന്നൊരെൻഅവധിക്കാലം