ശുചിത്വം

ധനമല്ല നമ്മുടെ വൻ സമ്പത്ത്
ആരോഗ്യമാണ് പെരിയ സമ്പത്ത്
ആരോഗ്യമില്ലെങ്കിൽ എന്തിനാ സമ്പത്ത്
ഫലപ്രദമല്ലാതല്ലോ സമ്പത്ത്

ആരോഗ്യമുണ്ടാവാൻ എന്ത് വേണം
ശുചിത്വമല്ലൊ സുപ്രധാനം
ശുചിത്വം ഉറപ്പ് വരുത്താൻ
പരിശ്രമിക്കേണം നാം എപ്പോഴും

ആരോഗ്യ ദൃഢഗാത്രനായി
ജീവിച്ചിടാൻ സന്തുഷ്ടനായി
ജീവച്ഛവമല്ലാതായി
ഉഷിരനായി വാണിടാൻ
സാധിച്ചിടും നമുക്ക് ശുചിത്വത്തിലൂടെ.

മുഹമ്മദ് ഫാലിഹ് പി പി
6 B സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത