സൗഹൃദം
കൂട്ടുകാർ, ഫ്രണ്ട്‌സ്,ചങ്ക്‌സ്.... ഇന്ന് സൗഹൃദത്തിന് നിറങ്ങൾ നിരവധി... ചങ്ങാത്തം വിലമതിക്കാനാവാത്ത വസ്തുവായി എണ്ണുന്നവരും നിരവധി ... ആഗ്രഹിക്കാത്ത നേരത്തു വന്നണയുന്നതും നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനാവാത്തതുമാണ് സൗഹൃദം. സന്തോഷങ്ങളിലും സങ്കടങ്ങളിലും ചേർത്തുപിടിക്കാൻ ഒരു
ചങ്ങാതിയുള്ളവർ തീർച്ചയായും ധനികരാണെന്നാണ് എന്റെ അഭിപ്രായം. ഒരു പഴമൊഴിയില്ലേ...ചങ്ങാതി നന്നായാൽ കണ്ണാടിവേണ്ട എന്ന്,
ഞാൻ പറയട്ടെ.. ചങ്ങാതി നന്നായാൽ മറ്റൊന്നും വേണ്ട .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|