വീണ്ടുമൊരു അവധിക്കാലം വരും
ചക്കയും മാമ്പഴവും നിറഞ്ഞ കാലം
കൂട്ടരുമൊത്ത് കളിച്ചും ചിരിച്ചും
മദിച്ചു തീർക്കണമീ അവധിക്കാലം
സ്വപനങ്ങൾ കണ്ടൂ ആശകൾ നെയ്തൂ
ശീഘ്രം പാഠങ്ങൾ ചിട്ടയായ് പഠിച്ചു
പൂരങ്ങൾ കാണണം സദ്യയുമുണ്ണണം
യാത്രകൾ പോകണം വിഷുക്കണി ഒരുക്കണം
നഗരത്തിൽ പോകണം പടക്കം വാങ്ങണം
ആശകൾ അങ്ങനെ നീണ്ടുപോയി
എല്ലാം തകർത്തൊരു മഹാമാരി എത്തി
കൊറോണ എന്നൊരു നാമത്തിൽ
കേരളമെന്ന ദൈവത്തിൻ നാട്ടിലും '
ആരോഗ്യരംഗവും മന്ത്രിമാരും
ഒത്തൊരുമിച്ചു പറഞ്ഞു തുടങ്ങി
കൂട്ടരേ നിങ്ങൾ വീട്ടിലിരിക്കുക
കൈകൾ കഴുകുക അകലം പാലിക്കുക
ഈ വിധം മഹാമാരിയെ തടുക്കുക
പോയ വസന്തം തിരികെ പിടിക്കുക
എല്ലാം അക്ഷരംപ്രതി അനുസരിക്കാം
പൊയ്പോയ ആനന്ദം തിരിച്ചുപിടിക്കാം