സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കേരളം നശിക്കുകയാണ്

കേരളം നശിക്കുകയാണ്


കേരളത്തിൻറെ പച്ചപ്പ് നഷ്ടപ്പെടുകയാണ്. ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിൻറെ മനോഹാരിത നഷ്ടപ്പെടുകയാണ്. പ്രകൃതി മലിനമാകുക യാണ്. പാടങ്ങളും വയലുകളുമൊക്കെ നികത്തി കെട്ടിടങ്ങൾ ഉയരുകയാണ് .ഷോപ്പിങ് മാളുകളും ഹോട്ടലുകളും ഒക്കെ ഉയരുമ്പോൾ നമ്മൾ ഒരു കാര്യം ഓർക്കണം നമ്മൾ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതക്കെതിരെ പ്രകൃതി പ്രളയം വെള്ളപൊക്കം സുനാമി ചുഴലിക്കാറ്റ് എന്നിവയൊക്കെയായി നമുക്ക് നേരെ തിരിയുകയാണ്. .


കഴിഞ്ഞ രണ്ടു കൊല്ലമായി കേരളമൊട്ടാകെ വെള്ളത്തിൽ ആഴ്ത്തിയ മഹാ പ്രളയം നമ്മൾ ഒരിക്കലും മറക്കില്ല. എത്രയോ ജീവനാണ് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഇവിടെ നഷ്ടപ്പെട്ടത് .നമ്മുടെ നാട്ടിൽ പണ്ട് കുറെ വനങ്ങൾ കാണാമായിരുന്നു. ഒരുപക്ഷേ പ്രകൃതിയിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്നതായിരിക്കും വനങ്ങൾ .എന്നാൽ ഈ വനങ്ങളെല്ലാം ഇപ്പോൾ ചുവന്ന പൂ കൊണ്ട് മൂട പെട്ടിരിക്കുകയാണ്. മണ്ണിടിച്ചും കുന്നിടിച്ചും മരങ്ങൾ വെട്ടിമാറ്റിയും നാം അവ നശിപ്പിച്ചു.


കൂട്ടുകാർക്ക് മനസ്സിലായില്ലേ നമ്മൾ മനുഷ്യരുടെ ഓരോ ക്രൂരതയ്ക്ക് ഇരയാകുന്നത് നമുക്ക് ജീവശ്വാസം തരുന്ന പ്രകൃതിയാണ് .നമ്മൾ വസിക്കുന്ന നമ്മുടെ ഭൂമിയെ ,നമ്മുടെ കേരളത്തെ നമ്മൾ ഒരിക്കലും ഉപദ്രവിക്കരുത്. നമ്മൾ പുതു തലമുറക്കാർ കാണിച്ചുകൊടുക്കണം നല്ലൊരു കേരളത്തെ ദൈവത്തിൻറെ സ്വന്തം നാടിനെ എങ്ങനെ സൃഷ്ടിക്കാമെന്ന്. "ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കോച്ചു മക്കൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി " ഈ കവിതയിൽ പറയുന്ന പോലെ നമുക്ക് ഒന്നിച്ചു മുന്നേറാം .ഓരോ തൈ നട്ടു കൊണ്ട്.


അഥീന ടി പി
5.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം