കൊറോണ രോഗം വന്ന കാലം
മനുഷ്യർ എല്ലാവരും അകന്ന കാലം
എല്ലായിടത്തും കൊറോണയാണേ
തിക്കും തിരക്കും ഒന്നുമില്ല
വാഹനാപകടം തീരെയില്ല
നേരമില്ലെന്ന പരാതിയില്ല
കഞ്ഞി കുടിച്ചാലും സാരമില്ല
മുഖത്താണെങ്കിൽ മാസ്കുമുണ്ട്
കൈയിലാണെങ്കിൽ സാനിറ്ററൈസും
വീട്ടിൽ എല്ലാവരും ഒതുങ്ങിയിരുന്നാൽ
കൊറോണ വൈറസ് ഓടി പോകും
എല്ലാവരും ചേർന്നു നിന്നാൽ
കൊറോണ വിമുക്ത കേരളമാവും