സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂളിലൊരു കൃഷിയിടം

നന്മയുള്ള കരങ്ങളാൽ നാടിന് നന്മ പകരാൻ അറിവും നല്ല സമയവും മാത്രം പോരാ നല്ലൊരു ആരോഗ്യം നമുക്ക് ആവശ്യമാണ്. കുട്ടികളിൽ നല്ല ആരോഗ്യത്തിന് അറിവും ഫലപ്രാപ്തിയും പകർന്നുനൽകാൻ കുട്ടികൾ ഒരു പച്ചക്കറി തോട്ടം സ്കൂളിൽ നിർമ്മിച്ചു. ആദ്യമായി കുട്ടികൾ കൃഷിയിറക്കാനുള്ള സ്ഥലം കണ്ടെത്തി. തലേദിവസം തന്നെ കുട്ടികൾ പലവിധ വിത്തുകൾ വീട്ടിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്നു. പയർ, പാവൽ, വെള്ളരി, അങ്ങനെ എല്ലാം ശേഖരിച്ചു കൊച്ചു കർഷകർ മണ്ണിലിറങ്ങി, കിളയ്ക്കാനും തടമൊരുക്കാനും  വെള്ളമൊഴിച്ച് മണ്ണ് പാകമാക്കാനുമൊക്കെ കുട്ടികൾ ഉത്സാഹിച്ചു. പ്രത്യേകമായി തടം ഒരുക്കി ചീരയും വള്ളി പടരാൻ പാകത്തിന് പാവലും പയറും, മറ്റൊരു തടത്തിൽ വെണ്ടയും നട്ട് കുട്ടികൾ കാർഷികവൃത്തി ഭംഗിയായി നിർവഹിച്ചു.

കൃഷിത്തോട്ടം