കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു . പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല, ജില്ലാ മേളയിൽ എത്തിക്കുകയും ചെയ്യുന്നു, സയൻസ് മാഗസിൻ മത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനവും ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ബയോളജി അധ്യാപികയായ രമ്യ ടീച്ചർക്ക് ജില്ലയിൽ മൂന്നാം സ്ഥാനം കൈരിച്ചു. ഈ വർഷത്തെ സയൻസ് ക്ലബിൻെറ ചുമതനല നിമിത ടീച്ചർക്കാണ്.