സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

കിഴക്കുദിച്ചുയരുന്ന സൂര്യനെ
കാണാൻ മാണിക്യ ചെമ്പഴുക്ക പോൽ
പുലർകാലെ പാടും ചെറു ഗാനകർ തൻ
ഗാനമേളം എത്ര സുന്ദരം
വെള്ളി കൊലുസും കിലുക്കി ഒഴുകുന്ന
നദികളെ കാണുവാനെന്തു ഭംഗി
ഓടി പാഞ്ഞെത്തുന്ന ഇളം കാറ്റിന് ഇതെന്തു സുഗന്ധം
താളം ഇട്ടാടുന്ന മരചില്ലകൾ
തൻ നൃത്ത ചുവടുകൾക്ക്
ഇതെന്തു ഭംഗി
ഇലകൾ തൻ ചുണ്ടിൽ പുഞ്ചിരി തൂകുന്ന മഞ്ഞു തുള്ളികൾകിതെന്തു ഭംഗി
ഇളം കാറ്റിൽ ആടി ഉലയുന്ന
പൂക്കളെ കാണുവാൻ എന്തു ഭംഗി
പൂക്കൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന ചിത്ര ശലഭങ്ങളെ
കാണുവാനിതെന്തു ഭംഗി
പ്രകൃതി ദേവി തൻ സൗന്ദര്യമോ ഇത് പ്രകൃതി തൻ
കുസൃതികളോ...
 

സാന്ദ്ര പ്രസാദ് കെ
8 B സി.ബി.എച്ച്.എസ് എസ് . വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത