സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/അക്ഷരവൃക്ഷം/ ഒത്തു പിടിക്കാം

ഒത്തു പിടിക്കാം
 


മാർച്ചു മാസമവസാനിച്ചു ഏപ്രിൽ തുടങ്ങുകയായ്
അവധിക്കാലമല്ല ഇത് ലോക്ഡൗൺ കാലം
പാടത്തും പറമ്പിലുമല്ല മറിച്ച് വീട്ടിലിരിക്കണം നമ്മൾ നമുക്ക് വേണ്ടി
        നാടിന്ന് കൊറോണ ഭീതിയിലാണ്
        ഒഴിവാക്കിടാം കളിയും വിനോദവും
        കഴുകിടാം കൈകൾ പലതവണ
        ഓർത്തിടേണം ശുചിത്വം നിർബന്ധം
പാലിക്കാം സർക്കാർ നിയമങ്ങൾ
ഒഴിവാക്കാം വെറുതെയുള്ള യാത്രകൾ
പാലിച്ചിടാം സാമൂഹിക അകലം
കഴുകിടാം കൈകൾ വൃത്തിയായ്
        പ്രളയം വന്നൊന്നു വിരട്ടിയില്ലെ
        നിപ്പയോ നിർത്തി മുൾമുനയിൽ
        ഇന്നിതാ വില്ലനായി കൊറോണ
        എന്നാൽ അന്നും ഇന്നും എന്നും
        ഒറ്റക്കെട്ടാണ് കേരളം

$
Abdul Razik Sinan K R
9 E സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത