മഹാമാരിയായ് മാറിയ
ലോകത്തെ കുലുക്കിയ
ശ്വാസകോശത്തിൽ
ഇടിമുഴക്കം സൃഷ്ടിച്ച
ആയിരം പേരുടെ
കണ്ണുകൾ അടപ്പിച്ച
ലോകമെമ്പാടും
മരണതാണ്ഡവം
ആടുകയാണ് “കൊറോണ”............
ചൈനയിലെ വുഹാനിൽ
പൊട്ടിമുളച്ച് ലോകമെമ്പാടും
പടർന്ന് പിടിച്ച
ഒരു മുൾക്കിരീടമാണിത്.........
നാം ജാഗ്രതയോടെ
ഇരിക്കേണ്ട സമയം
ആഗമിച്ചിരിക്കുന്നു.......
ശുചിത്വം പാലിച്ചുകൊണ്ടും
വീടുകളിൽ ഇരുന്നുകൊണ്ടും
നമുക്ക് പടപൊരുതാം
കൊറോണയ്ക്കെതിരായ്..............