പീലി നിവർത്തുന്ന പൊൻമയിലെ നിന്നെ
കാണാൻ എന്തൊരു ചേലയ്യാ
മാനത്തു മഴവില്ല് പൂത്താൽ നിന്നുടെ
മേനിക്കെന്തൊരു പുകിലയ്യാ !
ഞാനും ഇതുപോൽ ആടാമെന്നാൽ
പീലി ഇല്ലല്ലോ വിരിച്ചീടാൻ
നിന്നുടെ പീലിയിൽ ഒന്നു തരാമോ ?
എന്നുടെ തോഴരെ കാണിക്കാൻ
പുസ്തക താളിലതു കരുതാംം ; പിന്നെ
അതു പെറ്റ മക്കളെ തിരികെ നൽകാം.