പൊഴിയുന്ന ഇലകളെക്കൊണ്ടല്ല
വിരിഞ്ഞു നിൽക്കുന്ന പൂക്കളെക്കൊണ്ട്
നിങ്ങളുടെ തോട്ടം ഗണിക്കുക
മേഘങ്ങളെക്കുറിച്ച് ചിന്തിക്കാതെ
സുവർണ്ണ നിമിഷങ്ങളെക്കൊണ്ട്
നിങ്ങളുടെ ദിവസങ്ങളറിയുക
നിഴലുകൊണ്ടല്ല നിങ്ങളുടെ രാത്രികൾ
നക്ഷത്രങ്ങൾക്കൊണ്ടറിയുക
കണ്ണീരുകൊണ്ടല്ല പുഞ്ചിരി
കൊണ്ട് ജീവിതത്തെ അറിയുക
നിങ്ങളുടെ ജന്മദിനത്തിൽ
വയസ്സ് കണക്കാക്കേണ്ടത് നേടിയ
സുഹൃത്തുകളുടെ അടിസ്ഥാനത്തിലാണ്
അല്ലാതെ വർഷങ്ങളെണ്ണിയല്ല !