തിരിഞ്ഞുനോക്കുവിൻ ചരിത്ര-
ത്തിലാവർത്തിക്കപ്പെടും ദുരന്തങ്ങളെ
മാനവഹൃദയങ്ങളെ ദുരിതത്തിലാഴ്ത്തിയ
കാലചക്രത്തിൻ കുറുമ്പുകളെ
ഹിരോഷിമ നാഗസാക്കി, ഭോപ്പാൽ, -------
എന്നിങ്ങനെ എത്രയെത്ര തെളിവുകൾ !
ഇതിന്റെയൊക്കെ സൂത്രധാരൻ ആരാ ?
അറിയുകയില്ലേ നിങ്ങൾ മനുഷ്യന് !
രൂപവും പേരും മാറ്റി മറിച്ച് പലസ്ഥലങ്ങളെ
പലജനങ്ങളേ നശിപ്പിക്കുന്നവൻ
എന്നാൽ ദൈവത്തിനു മുമ്പിൽ അവരെല്ലാം ഒരു
മഹത്തായ സൃഷ്ടി 'മനുഷ്യൻ’
വിവേകശാലി സർവാധിപതി
തലമുറകളോളം പകർന്നവനേകിയ
വേദനയുടെ ദുരന്ത കാലങ്ങൾ...
എങ്ങനെ കഴുകി കളയുമീ പാപങ്ങൾ
കടലോളം നീളുന്ന ദീനവിലാപങ്ങൾ
കർണ്ണപുടങ്ങളിൽ മാറ്റൊലിചേർക്കുന്നില്ലേ