എന്താണു ജീവിതം ?
ഞാൻ ചോദിച്ചു
മരങ്ങളോടും
പുഴകളോടും
പൂക്കളോടും
അവരൊന്നിച്ച് പുഞ്ചിരിച്ചു
എന്ത് ! ഒരു പുഞ്ചിരിയോ ?
കുയിൽനോടും കുഞ്ഞികിളിയോടും
ഇതു തന്നെ ആവർത്തിച്ചു.
അവർ ഒരു മൂളിപ്പാട്ട് പാടി
ജീവിതമൊരു സംഗീതമോ ?
അരങ്ങിലെ അഭിനയതാവിനോടും
ചോദ്യം ആവർത്തിച്ചു.
അരങ്ങുണർത്തും അഭിനയത്തിനിടയിൽ
അയാൾ മൊഴിഞ്ഞു.
ജീവിതം ഓഭിനയം മാത്രം.
അതേ.........
ജീവിതമൊരു പുഞ്ചിരിയാണ്
ജീവിതമൊരു സംഗീതമാണ്
ജീവിതമൊരു അഭിനയമാണ്.....