സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ചിരിമാഞ്ഞ പുഴ

ചിരിമാഞ്ഞ പുഴ

എൻ‍ മനസ്സിൽ ഒരായിരം വർണ്ണങ്ങൾ
ഉത്സവമേതും തീർത്തൊരാ പുഴ
പഞ്ചാര മണൽത്തരികളെ കീറിമുറിച്ച്
നേർത്ത കൈവഴികളായൊഴുകും
എന്റെ പുഴ തെളിനീരിൽ മുങ്ങിയും പൊങ്ങിയും
തിമിർത്താടിയ ബാല്യസ്മൃതികൾ
എൻ മനസ്സിൽ ജാലക വാതിൽ
മെല്ലെ തുറന്നകമണയുന്നു...
കാലം അടിച്ചേൽപ്പിച്ച വിടവാങ്ങലിൽ
നഗരത്തിന്റെ ഇരുണ്ട വഴികളിലേക്ക്
അന്നു ഞാൻ യാത്രയായി...
മൂന്നു വത്സരങ്ങൾ ഇടവേള നൽകി
ഞാൻ വീണ്ടുമെത്തിയെൻ സുന്ദരഗ്രാമഭൂവിൽ
പുഴയുടെ തീരത്ത് പണിതീർത്ത
എന്റെ വീട്ടു മുറ്റത്തേക്ക്...
വേപഥുവോടെ ഞാനൊന്നുനോക്കി
കാടുപടലവും പാഴ്ചെടികളും വാഴും
മാലിന്യകൂമ്പാരം നിറഞ്ഞ
എന്റെ പുഴയ്ക്ക് പഴയ ചിരിയില്ല.
പഴയ കളകളാരവമില്ല...
ഇറച്ചിമാലിന്യം കൊത്തിവലിക്കാൻ
കൂട്ടമായെത്തുന്നകഴുകന്മാരും
നായ്കളും മാത്രം !

സുദിന എസ്
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 09/ 2022 >> രചനാവിഭാഗം - കവിത