സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കാണാൻ സാധിക്കാത്ത പട്ടം

കാണാൻ സാധിക്കാത്ത പട്ടം

പ്രസന്നമായ ഒരു സായാഹ്നത്തിൽ മൈതാനത്ത് ഒരു കുട്ടി.
സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു.
അതുകണ്ട് യാത്രക്കാരൻ ചോദിച്ചു.
എന്തിനാണ് നീയിങ്ങനെ തുള്ളിച്ചാടുന്നത് ?
അവൾ മറുപടി നൽകി.
എന്റെ പട്ടം വളരെ ഉയരത്തിൽ പറക്കുകയാണ്.
അയാൾ മുകളിലേക്ക് നോക്കിയെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല.
“എവിടെയാണ് നിന്റെ പട്ടം കാണുന്നില്ലല്ലോ ?
പട്ടം കാണുന്നില്ലെങ്കിലും എന്റെ കയ്യിൽ നൂലുണ്ട്.
അതിന്റെ ചലനത്തിൽ നിന്ന് പട്ടം വളരെ ഉയരത്തിൽ പറക്കുകയാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയും.
വേണമെങ്കിൽ പിടിച്ചു നോക്കിക്കോളൂ.
വേണ്ട എനിക്ക് മനസ്സിലായി
എന്നു പറഞ്ഞു ആ യാത്രക്കാരനും അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു.

ശിവപ്രിയ എ ഡി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ