മാനത്തെ അമ്പിളിയമ്മാവാ
കള്ളച്ചിരിയതു മതിയാക്കൂ
ആംസ്ട്രോങ് എന്നൊരു ചങ്ങാതി
അപ്പോളോവിൽ കയറീട്ട്
നിന്നെ കാണാൻ വന്നപ്പോൾ
കള്ളച്ചിരിയതു കണ്ടില്ല
കള്ളച്ചിരിയതു കണ്ടില്ല
മാനില്ല, മയിലില്ല നിൻ മടിയിൽ
കുന്നും കുഴിയും കൂരിരുട്ടും
കല്ലും മണ്ണും നിറഞ്ഞ നിന്നിൽ
വെള്ളിത്താലവും കണ്ടില്ല
മാനത്തെ മഴവില്ല് പൂക്കാറില്ല
പൂവില്ലിവിടെ കിളിയുമില്ല
മിണ്ടിപ്പറയാനാരുണ്ട്
മിണ്ടിപ്പറയാനാരുണ്ട്
കുറുമ്പിക്ക് മേയാൻ പുല്ലില്ല
ചാമവിതയ്ക്കാൻ പറ്റില്ല.