ലിറ്റിൽ കൈറ്റ്സ്
വിദ്യാലയത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും,നടത്തിപ്പിലും, സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂട്ടി സമുചിതമായി പങ്കാളികളാക്കേണ്ടത് അത്യാവശ്യമാണ് ഹൈടെക് സംവിധാനത്തിൽ അധ്യാപകർക്കൊപ്പം തന്നെ പ്രവർത്തനങ്ങളുടെ നിർമ്മിതിയും, നടത്തിപ്പിലും വിദ്യാർത്ഥികളും പങ്കാളികളാകുന്നത് നല്ലാതായിരിക്കും. അതിനുവേണ്ടി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും, വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്‌ദ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികൾ തന്നെ വിദ്യാലയത്തിൽ തന്നെ സജ്ജരീകേണ്ടതുണ്ട്.
വിവരവിതിമയ സാങ്കേതികരംഗത്ത് താല്പര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, സോഫ്റ്റ്‌വെയറുകളും, ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും, ആർജ്ജിക്കേണ്ട മൂല്യങ്ങളും പുതിയതലമുറയിൽ വളർത്തിയെടുക്കുക എന്നിവയെല്ലാമാണ് 'Little kites' പദ്ധതിയുടെ ലക്ഷ്യങ്ങൾ. C.K.C.G.H.S.PONNURUNNI-യിൽ 2018 മാർച്ച് മാസത്തിൽ തടത്തിയ online test ന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയുണ്ടായി. little kite masters ആയി 2 അദ്യാപകരെയും തെരഞ്ഞെടുത്തു. അവർ വെക്കേഷൻ സമയത്ത് നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ജൂൺ 18-ാം തിയതി തൃപ്പൂണിത്തുറ ഉപജില്ലയിൽ നിന്നുള്ള മാസ്റ്റർ trainy യായ ശ്രീ പ്രകാശ് പ്രഭു, ശ്രീ സിജൊ ചാക്കോ എന്നിവർ ലിറ്റിൽ കൈറ്റ്‌സിന് ആദ്യ പരിശീലനം നടത്തി. അന്നുതന്നെ ഹെഡ്‌മിസ്‌ട്രസ്സ്, മദർ സുപ്പിരിയർ, മാസ്റ്റർ trainers എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ഉദ്ഘാടന കർമ്മവും നിർവഹിക്കപ്പെട്ടു. എല്ലാ ബുധനാഴ്ച്ചകളിലും ഒരോ മണിക്കൂർ വീതം ലിറ്റിൽ കൈറ്റ്‌സിന് പരിശീലനം നൽകിയ പ്രകാരം module അനുസരിച്ച് ക്ലാസ് നയിച്ചു പോകുന്നു. കുടാതെ വർഷത്തിൽ 4 expert ക്ലാസുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. കുട്ടികൾ record, minutes book, leader's diary, account book എന്നിവ സൂക്ഷിച്ചുപോരുന്നു. ഇതിന് ഗവൺമെന്റിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ട്. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്
|