സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/തേടിഞ്ഞാൻ നീലഗിരിയുടെ ഊഷ്മളത

തേടിഞ്ഞാൻ നീലഗിരിയുടെ ഊഷ്മളത


കോടമഞ്ഞിന്റെ കുളിരിൽ
കൂടിയേന്തി നിൽക്കുമീ
വന്യമാമി താഴ്‌വരയിൽ
ആരുനീ, അനുരാഗ കന്യകേ
പിടിവിട്ട പട്ടം പോൽ മായാതെ
മനസിൽ ഉദിക്കയായി ഓർമ്മകൾ
ഒന്നൊന്നായി –
തുറന്നു കൊടുക്കയായി മനസ്സിന്റെ
മാന്ത്രികച്ചെപ്പുകൾ
മറക്കയായ് ആയിരം കടമകൾ
തേടിനടക്കയായ് ആയിരം സന്ധ്യകൾ
തേടിയെൻ ചിത്രശിലാശില്പങ്ങൾ
കണ്ടുഞാൻ ഗാഢമാമി വന്യത
മധുമാസ മഞ്ഞിൻകുളിരിൽ
മറന്നു ഞാൻ പലതൊക്കെയും
ഇനിഞാൻ ഉറങ്ങട്ടെ,
കോടമഞ്ഞിന്റെ കുളിരിൽ മറക്കയായി, ആയിരം സ്വപ്നങ്ങൾ
കോടമഞ്ഞിന്റെ കുളിരിൽ
കൊടിയേന്തി നിൽക്കയായി വന്യമാമി താഴ്‌വരയിൽ
ആരുനീ അനുരാഗകന്യകേ
തേടിഞ്ഞാൻ ചിത്രശിലാശില്പങ്ങൾ
തേടിഞാൻ ആയിരം നിറഭേദങ്ങൾ
കണ്ടുഞാൻ ഈ നിഗുഡ താഴ്‌വരയിൽ
മഞ്ഞണിഞ്ഞു നിൽക്കുമീ നീലഗിരി താഴ്‌വരയിൽ
നൽകയായി ഞാൻ എൻ ആദ്യമാം പ്രണയചുടുചുംബനങ്ങൾ



 

GOURISHANKER PRASAD
+2.B സി.കെ.എച്ച്.എസ്,ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത