സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/വിലയേറിയ കൂലി
വിലയേറിയ കൂലി
വലിയ പണക്കാരനും,പിശുക്കനുമായിരുന്നു ബാലു. ബാലുവിൻ്റെ തൊഴിൽ പണം പലിശയ്‌ക്ക് കൊടുപ്പായിരിന്നു. ബാലുവിന് കുട്ടുകാരായി ആരുമില്ലായിരുന്നു. അങ്ങനെ ഇരിക്കെ രണ്ട് കുട്ടുകാർ ബാലുവിൻ്റെ അടുക്കൽ വന്നു. അവരുടെ ആഗ്രഹമായിരുന്നു ഒരു അനാഥാലയം തുടങ്ങണമെന്ന് . ആ ആഗ്രഹം സഫലമാക്കുവാനാണ് അവർ ബാലുവിൻ്റെ അരികിൽ എത്തിയത് . ബാലു പറഞ്ഞു "പണമൊക്കെ ഞാൻ തരാം പക്ഷെ അത് എനിക്ക് പലിശ സഹിതം തിരിച്ച് തരണം". അപ്പോൾ അവർ പറഞ്ഞു ശരി. അങ്ങനെ ആ പണം കൊണ്ട് അവർ ഒരു അനാഥാലയം തുടങ്ങി. അവിടെ കുട്ടികൾ കുറവായിരുന്നു . അപ്പോൾ ആണ് അവർക്ക് ആ ബുദ്ധി തോന്നിയത് തെരുവിൽ അലഞ്ഞു തിരിഞ്ഞൂ നടക്കുന്ന കുട്ടികളെ അവർ അവിടെക്ക് കൊണ്ട് വന്നു. കുറെ നാളായിട്ടും പണം തിരികെ കിട്ടാതായപ്പോൾ ബാലുവിന് ദേഷ്യം വന്നു അവൻ അനാഥാലയത്തിലേക്ക് വന്നു. അവിടെ ചെന്ന് നോക്കിയപ്പൊൾ ബാലു ഞെട്ടി പോയി. അവിടെ ഇതാ തൻ്റെ വലിയ ഒരു ഫോട്ടൊ വച്ചിരിക്കുന്നു. ബാലു അകത്തേക്ക് കയറി ചെന്നു. അപ്പോൾ ഒരു കുട്ടി ബാലുവിൻ്റെ അരികിലേക്ക് വന്നു. എന്നിട്ട് ബാലുവിനൊട് നന്ദി പറഞ്ഞു. അപ്പോൾ ബാലു ചേദ്ദിച്ചു "മോൾ എന്തിനാണ് എന്നൊട് നന്ദി പറയുന്നത് ".അപ്പോൾ ആ കുട്ടി പറഞ്ഞു"ഞങ്ങൾ തെരുവിൽ കിടന്ന് കഷ്ടപെടുകയായിരുന്നു. അപ്പോൾ ആണ് ദൈവത്തെ പോലെ ആ ചേട്ടന്മാർ വന്നത് ,ചേട്ടന്മാർക്ക് പണം നൽകി സഹായിച്ചത് അങ്കിൾ ആണന്ന് ഞങ്ങൾക്കറിയാം.അതുകൊണ്ടാണ് ഞാൻ നന്ദി പറഞ്ഞത് . "അങ്കിളിൻ്റെ മനസ്സ് വലുതാണ് , അങ്കിൾ ഞങ്ങൾക്ക് ദൈവതുല്യനാണ്. ആ വാക്കുകൾ ബാലുവിനെ സ്പർശിച്ചു.ആ സ്നേഹത്തിന്റെ മുൻപിൽ ബാലു തോറ്റ് പോയി. ബാലുവിന് മനസ്സിലായി പണത്തേക്കാൾ വിലയേറിയ കൂലിയാണ് സ്നേഹം എന്നത് . ബാലു ആ സുഹൃത്തുക്കളുടെ അടുക്കൽ ചെന്നു. അപ്പൊൾ അവർ പറഞ്ഞു ചേട്ടാക്ഷമിക്കണം പണം ഞങ്ങൾ നൽകാം പക്ഷെ കുറച്ചകൂടി സമയം നൽകണം. ബാലു പറഞ്ഞു എനിക്ക് ഇനി പണം വേണ്ട. അതെന്താ ചേട്ടാ അവർ ചോദ്ദിച്ചു. നിങ്ങളുടെ കുട്ടികൾ എന്റെ കണ്ണ് തുറപ്പിച്ചു. ബാലു അന്നു മുതൽ പാവങ്ങൾക്ക് പണം നൽകി സഹായിക്കാൻ തുടങ്ങി. ബാലുവിന് ഇപ്പോഴാണ് ജിവിത സുഖം മനസ്സില്ലായത് . അതിനു കാരണക്കാരായ ആ രണ്ട് സുഹൃത്തക്കളെയും ,അനാഥാലയത്തെയും, അവിടുത്ത കുട്ടികൾക്കും വേണ്ട എല്ലാ സഹായവും ചെയ്യുന്നത് ബാലുവാണ്. അങ്ങനെ പണത്തേക്കാൾ വിലയേറിയ കൂലി സ്നേഹമാണെന്ന തിരിച്ചറിവോടെ സന്തോഷകരമായി ജിവിക്കുകയാണ് ബാലു●
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |