ആ വെളിച്ചം സദാസമയവും ജ്വലിക്കുന്നു
ആരാലും കാണാതെ , അറിയാതെ...|
ആരോരുമില്ലാത്തവർക്കിടയിലേക്ക്
ആനന്ദത്തുടിപ്പായി മാറുന്ന സേവനം....
പ്രാണിയേ തേടിയലയുന്ന ഒരു
പക്ഷിയെ പോലെ.. പണത്തിനു
പിന്നാലെ പായുന്ന മനുഷ്യർ
പ്രഹസനമായി മാറുന്ന ജീവിതം...
അർത്ഥമില്ലാതെ അലയുന്ന ജീവിതം..
അർത്ഥവത്താക്കുവാൻ നിർബന്ധിതനായ
അദൃശ്യനായ ശക്തി ഭൂമിയിലേക്ക്
അയച്ചൊരു ദൂതനെ കൃമിരൂപത്തിൽ...
രോഗങ്ങളെ തിരിച്ചറിഞ്ഞ മനുഷ്യൻ
രോഗപ്രതിരോധശേഷിയെ ഉയർത്തി
രോഗത്തെ ഉന്മൂലനം ചെയ്യാൻ പഠിച്ചവൻ..
രോഗശയ്യയിൽ നിസ്സഹായനായി മാറുന്നു..
ഇരതേടിയലയുന്ന അണുവിന്
ഇടമേകിയവർ.. തങ്ങളുടേതെന്നുകരുതിയ
ഇടങ്ങളിൽ നിന്നും മെല്ലെമെല്ലെ
ഇറങ്ങി വരാൻ ആരംഭിച്ചു..
ഓടിയലഞ്ഞു; തന്റെ പ്രിയപ്പെട്ടവരുടെ
ഓരത്തടുക്കുവാൻ,സുരക്ഷിതനാകുവാൻ
ഓരോരുത്തരായി അവനെ ഉപേക്ഷിച്ചു
ഒടുവിൽ സാന്ത്വനമായി ഒരു മാലാഖ...
കലിതുള്ളിയെത്തുന്ന കാലന്റെ
കോപത്തിനു മുന്നിൽ കരുതലിന്റെ
കവചം തീർത്ത് ആ ജീവനെ
കാത്തു രക്ഷിക്കുന്ന കാരുണ്യ ഹസ്തങ്ങൾ...
സ്വജീവിതം അന്യർക്കു സമർപ്പിച്ച്
സൂര്യോധയാസ്തമയം കാണാതെ
സേവനമാതൃക പഠിപ്പിച്ച ഇവരല്ലെയോ
സ്വർഗം ഭൂമിയിലേക്കയച്ച മാലാഖമാർ ....