സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിൽ

അതിജീവനത്തിന്റെ പാതയിൽ


കൊറോണ അഥവാ കോവിഡ് 19 . ഇത്രയും കാലം നമ്മുടെ ആരുടെയും മനസ്സിന്റെ ആഴങ|്ങളിൽ പോലും ഇല്ലാതിരുന്ന ഒരു വാക്ക് . ലോകത്തെയാകമാനം പിടിച്ചുലച്ച - സ്തംഭിപിച്ച ഒരു വ്യാധി .ഈ വ്യാധി നമുക്ക് നൽകിയത് അത്യ പൂർവ്വമായ പാoങ്ങളാണ് . ഓരോരുത്തരുടേയും ജീവിത ശൈലിയെതന്നെ മാറ്റിമറിച്ച സാമ്പത്തിക, സാമൂഹിക, ആത്മീയ രംഗങ്ങളിലെല്ലാം മാറ്റങ്ങൾ സൃഷ്ടിച്ച ഒരു വ്യാധി . ഇതിന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞത് ലോകവൻ ശക്തികളുടെ പൊയ്മുഖങ്ങളാണ് . അണുബോബിനേക്കാൾ നിലനിൽപ്പിന് ആസ്പിരിൻ ഗുളികകളാണ് നമുക്ക് വേണ്ടതെന്ന് ലോകശക്തികളുടെ നിസ്സഹായവസ്ഥ നമ്മേ പഠിപ്പിച്ചു. സാമ്പത്തിക അച്ചടക്കം സമൂഹ പ്രതിബദ്ധത എന്നിവ എന്താണെന്ന് നാമോരോരുത്തരും പഠിച്ചു. അംബരചു ബികളായ സൗധങ്ങൾ പോലും സ്കെയിൽ വെച്ച് അളന്ന് മുറിച്ച് വരച്ച വരയ്ക്കുള്ളിൽ തകർത്ത് പൊടിയാക്കിയ നമുക്ക് കോവിഡ് 19 ന്റെ മുൻപിൽ മുട്ട് മടക്കേണ്ടി വന്നു. എങ്കിലും അതിജീവനത്തിനായി നമോരോരുത്തരും പരസ്പരം മനസ്സ് കൊണ്ട് ഒന്നാവുകയാണ് ശരീരം കൊണ്ട് അകന്നിട്ടാണെങ്കിലും വ്യക്തി ശുചിത്വവും പരിസര ശുചിത്യവും നമ്മുടെ നിലനിൽപ്പിന് അഹാരത്തെ പോലെ തന്നെ പരമപ്രധാനമായ വയാണെന്ന് നാമോരോരുത്തരും തിരച്ചറിഞ്ഞു. സാമൂഹിക അകലം പാലിച്ച് കൊണ്ട് എങ്ങനെ വ്യക്തി- സമൂഹബന്ധങ്ങൾ നിലനിർത്താം എന്ന് കോ വിഡ് 19 നമ്മേ പഠിപ്പിച്ചു. ഇതിലെല്ലാമുപരിയായി സമൂഹ്യ സേവനം നടത്തുന്ന ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന നിയമപാലകരുടേയും ആതുരസേവന രംഗത്തുള്ളവരുടേയും ത്യാഗപൂർണ്ണമായ സേവനത്തിന്റെ വില നമ്മൾ കണ്ടു. ഇതിനെല്ലാമുപരിയായി ഏതൊരു വ്യക്തിയ്ക്കും ഈ അതിജീവനത്തിന്റെ മേഖലയിൽ 100 % സേവനം ചെയ്യാമെന്ന് നമുക്ക് ബോധ്യമായി. ആത്മീയ രംഗത്തെ അനാവശ്യ പ്രവണതകൾ വെറും കാട്ടിക്കൂട്ടലുകളാണെന്ന് നാം തിരിച്ചറിഞ്ഞു. ഓരോ ഭവനവും ഓരോ ആരാധനാലയങ്ങളാണെന്ന് നാം തിരിച്ചറിഞ്ഞു. ഇത്തര തിരിച്ചറിയലിലൂടെ നേട്ടം നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ അൽപമെങ്കിലും ഇനിയുള്ള കാലം മുഴുവൻ അവശേഷിച്ചിരുന്നാൽ നമ്മേ മാത്രമല്ല ഈ ലോകത്തെ സർവ്വതി നേയും തേൽപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നതു സത്യമായി തന്നെ അവശേഷിക്കും.


ഗൗരി പ്രിയ
9 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം