സി.എച്ച്.എസ്.അടക്കാക്കുണ്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനുവേണ്ടി  സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ  സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ ക്രസന്റ് ് സാഷ്യൽ സയൻസ്. ക്ലബ്ബ് ക്ലബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. 2017 -18 അധ്യയനവർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ മികച്ച രീതിയിൽ നടന്നു. ജനാധിപത്യ വേദിക്ക് കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത.്  തുടർന്ന് ആദ്യ യോഗം സ്‌കൂൾ സെമിനാർ ഹാളിൽ ചേരുകയു പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ സ്‌കൂൾ തലത്തിൽ സോഷ്യൽ സയൻസ് മേള എക്‌സിബിഷൻ സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

മാസത്തിലൊരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം മമ്പാട് കോളജ് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്രൊഫസർ അമീർഖാൻ നടത്തുകയുണ്ടായി.

ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം ക്രസന്റിന് ഉപജില്ലാതലത്തിൽ സാമുഹ്യശാസ്ത്രമേളയിൽ ക്രസന്റ് വിവിധ വർഷങ്ങളിലായി മൂന്ന് വർഷം ഓവറോൾ ചാംപ്യൻമാരായി. 2015- 16 ,2016 17,  2017 18 വർഷങ്ങളിൽ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ വിദ്യാർത്ഥികളുടെ മികിവിൽ  സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി

ദിനാചരണങ്ങൾ '

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ  ഓഗസ്റ്റ് 6,  9 അത് തീയ്യതികളിൽ ഹിരോഷിമ- നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം,  ക്വിസ് മത്സരം തുടങ്ങിയവ നടത്തി.

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണം സമുചിതമായി ആഘോഷിച്ചുവരുന്നു.  ഹെഡ്മാസ്റ്റർ വി. റഹ്മത്തുള്ള ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചുമർപത്രിക നിർമ്മാണവും പ്രദർശനം, ദേശഭക്തിഗാന മത്സരം പ്രസംഗ മത്സരം. ക്വിസ് മത്സരം പോസ്റ്റർ രചന മത്സരം തുടങ്ങിയവ നടന്നു.

റിപ്പബ്ലിക് ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ജനുവരി 26-ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. സോഷ്യൽ സയൻസ് അധ്യാപകരായ പി അബ്ദുൽ ഷുക്കൂർ, വി,പി മുജീബ് റഹ്മാൻ,സിഎച്ച് റിയാസ് . സജീർ അഹ്മദ് . തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

മധുര വിതരണം എന്നിവയും നടന്നു .

ശാസ്ത്ര- സാമൂഹ്യശാസ്ത്ര - പ്രവർത്തിപരിചയ ഐ ടി മേള

2017 സെപ്റ്റംബർ മാസത്തിൽ സ്‌കൂൾതല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര- പ്രവൃത്തി പരിചയ- ഐ ടി മേള നടത്തുകയുണ്ടായി.

വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുകയും അവരിലെ നൈസർഗ്ഗിക കഴിവുകൾ കണ്ടെത്തി വിജ്ഞാനത്തോടെപ്പം   അന്വേഷണത്വരയും ഗവേഷണവും ബുദ്ധിയും വളർത്തുന്നതിനും പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുകയും ചെയ്യുക  എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് സെപ്റ്റംബർ 12ന് യുപി. ഹൈസ്‌കൂൾ തലങ്ങളിലായി മേള സംഘടിപ്പിച്ചത്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡോ. കെ. അനസ് മാളയുടെ ഉദ്ഘാടനം നിർവഹിച്ചു മാസ്റ്റർ സ്വാഗതം അധ്യക്ഷൻ വഹിച്ചു സ്റ്റാഫ് സെക്രട്ടറി റിയാസ്  സ്വാഗതം പറഞ്ഞു. സാമൂഹ്യശാസ്ത്രമേളയിൽ ക്രസന്റിലെ കുട്ടികൾ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിംഗ് മോഡൽ നിർമ്മാണം, മാഗസിൻ നിർമാണം, ശാസ്ത്ര ക്വിസ് മത്സരം പ്രസംഗ മത്സരം, അറ്റ്‌ലാസ് മിർമ്മാണം,  പ്രാദേശിക ചരിത്ര രചന എന്നിവയിൽ മത്സരിച്ചു .തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്‌സിബിഷൻ, അനിമേഷൻ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു .

ചരിത്ര മ്യൂസിയം പുരാവസ്തു പ്രദർശനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ  സ്‌കൂൾ ചരിത്ര മ്യൂസിയം പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചു. യുപി ഹൈസ്‌കൂൾ അധ്യാപകർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ശേഖരത്തിലുള്ള വിവിധ രാജ്യങ്ങളുടെ പഴയകാലത്ത് നിലനിന്നിരുന്ന പുസ്തകശേഖരണവും സ്റ്റാമ്പ് കളക്ഷൻ  പ്രദർശനവും ഇതോടൊപ്പം നടത്തുകയുണ്ടായി . സാമൂഹ്യ ശാസ്ത്ര അധ്യാപിക സുഹ്‌റ പടിപ്പുരയുടെ ശേഖരണത്തിലുള്ള വിവിധ രാജ്യങ്ങളുടേയും പഴയകാലത്ത് നിനിന്നിനിന്നിരുന്ന ബൃഹത്തായ നാണയ ശേഖരണവും, സ്റ്റാമ്പ് കലക്ഷനും പ്രദർശിപ്പുകയുണ്ടായി

ചരിത്രശേഷിപ്പുകൾ തേടിയുള്ള യാത്ര

ചിങ്കക്കല്ല് സന്ദർശനം

2018ൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ഗാന്ധിദർശൻ ക്ലബ്ബ് എന്നിവയുടെ നേൃത്വത്തിൽ കല്ലാമൂല ചിങ്കക്കല്ല് പാാറ സന്ദർശനം നടത്തുകയുണ്ടായി. സ്വാതന്ത്രസമര ചരിത്രത്തിൽ ഭാഗമായി നടന്ന  1921ലെ മലബാർ സമരത്തിനിടെ സമരനായകൻ  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും  അദ്ദേഹത്തിന്റെ അനുയായികളും ഒളിവിൽ താമസിച്ച ചരിത്ര പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ചിങ്കക്കല്ല.് ഈ സന്ദർശനം കുട്ടികളിൽ സ്വാതന്ത്ര്യസമരത്തെകുറിച്ചും  മലബാർ സമരത്തെകുറിച്ചും കൃത്യമായ  അവബോധം വളർത്തുന്നതിന് സഹായകമായി.

ചെങ്കോട് കോവിലകം സന്ദർശനം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്രമുറങ്ങുന്ന ചെങ്കോട് കോവിലകം(കളപ്പുര) സന്ദർശിച്ചു. ആഴിരംനാഴി കോവിലകത്തിന്റെ കീഴിലുള്ള കളപ്പുരയായിരുന്നു ഇത്. പഴയകാല കാർഷിക കാർഷികവൃത്തി പരിചയപ്പെടുന്നതിന് യാത്ര ഏറെ സഹായകമായി. അമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു

കേരള ഹാജി പാറ സന്ദർശനം

വാരിയൻകുന്നത്ത് ഒളിവിൽ താമസിച്ചിരുന്ന കേരള എസ്റ്റേറ്റിലെ ഹാജിപ്പാറസന്ദർശനവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഷുക്കൂർ മാസ്റ്റർ, വി.ഹംസ മാസ്റ്റർ എന്നിവരാണ് നേതൃത്വം നൽകിയത്.

ജനാധിപത്യസെമിനാർ

2017 ഇന്ത്യൻ ജനാധിപത്യ ഭാവി എന്ന വിഷയത്തിൽ സെമിനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു സെമിനാറിൽഡോ.ആർസു സംബന്ധിച്ചു