കാക്ക
ശുചിത്വം കൂടിയ കാക്കക്കു പോലും പക്ഷി പനി. എന്നിട്ടല്ലേ എന്നും കുളിക്കുന്ന മനുഷ്യൻ. അന്നെല്ലാം നാടുകൾ തോറും ഓടിനടന്ന് ഫാസ്റ്റ് ഫുഡുകൾ കഴിച്ചു നടന്നവരെല്ലാം ഇന്ന് എന്തെ വീടുകളിൽ കഞ്ഞി വെച്ച് കുടിക്കുന്നു ?
ചോറുണ്ണുന്നതിന് മുമ്പും പിമ്പും കൈ കഴുകിയവർ ഇന്ന് എന്തേ ഒരോ മണിക്കൂറും കൈകൾ ശുചിയാക്കുന്നു ? നാളെക്കു വേണ്ടി സമ്പത്തു കാക്കുന്നവരെ നാളെക്കു വേണ്ട ശുചിത്വം കൂടെ കരുതി വെക്കൂ.
ആശുപത്രികൾ ഇല്ലാത്ത നാടു വൈദ്യൻന്മാരുടെ നാട്ടിൽ കൂൺ കണക്കിനു പൊന്തിയ ആശുപത്രികളും ഒരു കൂട്ടം രോഗികളും. കാലം തെറ്റി വരുന്ന വേനൽ മഴപോലെ കാലം മാറി വരുമ്പോൾ വിരുന്നു വരുന്ന രോഗങ്ങളും മനുഷ്യരെ തമ്മിൽ കാണാനാവാത്ത വിധം വേട്ടയാടുന്ന രോഗാണുകളും ഇന്നീ മനുഷ്യന്റെ ജീവിത ശൈലിയുടെ മാറ്റമാണ്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|