സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*അലിഫ് അറബിക് ക്ലബ്*

*വായന ദിനം*

വായന ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചു. 5,6 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി. *ബഷീർ ദിനം* ജൂലൈ 5 ബഷീർ ദിനത്തിൽ ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വളരെ നിലവാരം പുലർത്തിയ മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.

*അറബിക് ദിനം*

UN അംഗീകാരത്തിൻ്റെ 50-ാം വർഷമായ ഈ വർഷം അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും മത്സരങ്ങളും നടന്നു. മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്.