എന്നോ, പറയണമെന്നാഗ്രഹമുണ്ട്
പ്രകൃതിയേ......
ഏതോ ,
രാവിൽ പിറന്നുവീണ
വൈന്നേരമുറ്റത്തു - തൂത്തുവാരിയ ഒരുപിടി -
യടിക്കാട്ട്പോലത്ര മോഹങ്ങളിലിരിപ്പുണ്ടെന്റെ ഉള്ളിൽ
നിന്നെ ഉള്ളോളം പ്രണയിക്കുവാനെനിക്കു സൈലന്റ് വാലിവരെപ്പോണം..... നീറുന്നസങ്കടംപേറിയെന്റുള്ളിനെ നല്ലവണ്ണം
മെരുക്കിയെടുക്കുവാൻ
കടൽകാണാൻപോകണം ഉള്ളിൽ കയറിക്കൂടിയ
ചില തെറ്റിദ്ധാരണകൾ കഴുകി കളയാനെനിക്കു ആകാശമുറ്റത്ത്പറക്കണം
ഇലകളെത്രയോ മരിച്ചുവീണു.......
ശിഖരങ്ങളെത്രയോ അടർന്നുവീണു ......
മരങ്ങളെത്രയോ
വിട പറഞ്ഞ്
മാനുജന്റെ അടിമകളായി..
അല്ലയോ പ്രകൃതിയമ്മേ.. നിന്റെ ഓരോ കഷണം 'മരണ വാർത്തകൾ ' കർണ്ണപുടങ്ങളിൽ
വന്നു വീഴുമ്പോൾ
എന്റെയുള്ള്
നീറി നോവുന്നു ............!
എന്റെപ്രകൃതിനിനക്കുവിട!
പോറ്റുനോവത്ര സഹിച്ചൊരമ്മതൻ
ഒരുകുഞ്ഞുമരിക്കുമ്പോ-
ഴെത്രവേദനിക്കുവോ?
എന്നപോൽ, എന്റെ ഉള്ളും
നോവോടെ മരിക്കുന്നു.... നിന്റെവിയോഗമോർത്ത് !
നിന്നെ പ്രണയിച്ചെത്ര ലേഖനമെത്രയോ
അയച്ചു തന്നില്ലേ........ നിനക്കുവേണ്ടി
എഴുതിയെഴുതി ഞാൻ വീരമൃത്യുവരിക്കുമെന്റെ പ്രകൃതീ.......... മരണശേഷം,
അതിലേറെ നോവുന്നു... എന്റെ മക്കൾ നിന്നെ, നശിപ്പിക്കുമെന്നോവോടെ!