സംസ്കാരം
ഭാരതം ശുചിത്വം എന്ന സംസ്കാരത്തിൽ ഊന്നി നിൽക്കുന്ന രാജ്യമാണ്. വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ശാസ്ത്രങ്ങളും പരിശോധിച്ചാൽ അത് മനസ്സിലാക്കാൻ കഴിയും. വ്യാസൻ, വാൽമീകി, ചരകൻ, സുശ്രുതൻ, പതഞ്ജലി മുതലായ ഋഷീശ്വരന്മാരുടെ ഗ്രന്ഥത്തിൽ ആരോഗ്യത്തെ പറ്റിയും ശുചിത്വത്തെ പറ്റിയും വളരെ ഗഹനമായി പരാമർശിച്ചിരിക്കുന്നു. സംസ്കൃതത്തിൽ ഒരു സുഭാഷിതം ആണിത്. "മനസ്സ് ശൗചം കർമ്മ ശൗചം കുല ശൗചം തഥൈവ ച, ശരീര ശൗചം, വാക്ക് ശൗചം, ശൗചം പഞ്ചവിധം സ്മൃതം". ഇതിൽ മനസ്സു കൊണ്ടും പ്രവർത്തികൊണ്ടും കുടുംബം കൊണ്ടും ശരീരം കൊണ്ടും വാക്കുകൊണ്ടും നാം ശുചിത്വം പാലിക്കണം എന്ന് പറയുന്നു. ഇത് ഒരുദാഹരണം മാത്രമാണ് പതഞ്ജലിയുടെ യോഗസൂത്രത്തിൽ സ്നാനത്താൽ 10 ഗുണങ്ങൾ കൈവരുമെന്ന് എടുത്തുപറയുന്നു. അതിനാൽ നാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ശുചിത്വം എല്ലാത്തരത്തിലും പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|