ഞാൻ വടി.
എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു.
ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി.
അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു.
സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു.
സ്കൂളിൽ ഗൃഹപാഠം ചെയ്ത് വരാത്തവരെ അടിക്കാൻ ഇതു ഉപയോഗിക്കാം.
പിന്നീട് ഞാൻ ക്ലാസ്സിൽ എത്തി.
അപ്പോഴാണ് കുട്ടികൾ എല്ലാവരും ടീച്ചറുടെ കൈയ്യിൽ ഇരിക്കുന്ന എന്നെ കണ്ടത്.
എല്ലാവരും ആ വിഷയത്തിന്റെ പുസ്തകങ്ങൾ എടുത്തു.
ടീച്ചർ ചോദിച്ചു.
ആരൊക്കെയാണ് ഹോം വർക്ക് ചെയ്ത് വരാത്തത്?.
ആറ്കുട്ടികൾ എഴുന്നേറ്റ് നിന്നു.
അവരെയെല്ലാം തല്ലിയത് എന്നെ എടുത്തായിരുന്നു.
ആറാമത്തവനെ തല്ലിയപ്പോൾ ഞാൻ പൊട്ടി.
അപ്പോഴാണു ഞാൻ ഒരു കാര്യം ഓർത്തത്.
മരകൊമ്പിലിരുന്നുള്ള ജീവിതത്തിന്റെ അത്ര സുഖം വേറെ എവിടെയും കിട്ടില്ല.