ഒരു നാൾ ഞാനൊരു ചെടി നട്ടു
ദിനവും ഞാൻ കാവൽ നിന്നു
ദിനങ്ങളേറെ കഴിഞ്ഞപ്പോൾ
പൂക്കൾ നന്നായ് വിടർന്നു തുടങ്ങി
പ്രാണികളെല്ലാം വന്നു തുടങ്ങി
പല പല നിറമുള്ള പൂമ്പാറ്റ
പല പല ദിനവും വന്നപ്പോൾ
എനിക്കവയൊരു കൂട്ടായി
സന്തോഷത്താൽ പാറി നടന്നു
പൂവിനു ചുറ്റും പൂമ്പാറ്റ
ഒരു നാൾ വന്നു കരിവണ്ട്
പിന്നെ വന്നത് കുഞ്ഞനുറുമ്പ്
പമ്മി പമ്മി പൂവിൽ കയറി
തേനും നുകർന്ന് വീട്ടിൽ പോയി
പിന്നെ വന്നത് കുരുവി കുഞ്ഞ്
ഞാനവനോടും കൂട്ടായി
ഒരു നാൾ ചെടിയും വാടിപ്പോയി
കൂട്ടരെല്ലാം തെറ്റിപ്പോയി
ഒരു ചെടി ഇനിയും ഞാൻ നടും
ദിനവും ഞാൻ കാവൽ നിൽക്കും
കൂട്ടരെല്ലാം വന്നു തുടങ്ങും .