വ്യക്തിശുചിത്വം
ശുചിത്വം ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നു .ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാകൂ എന്ന് നാം കേട്ടിട്ടില്ലേ .ഒരാളുടെ ആരോഗ്യത്തിന് പ്രധാനമായും പല ഘടകങ്ങൾ ഉണ്ട് .
1.നല്ല ഭക്ഷണശീലം(പോഷക ഗുണമുള്ള ഭക്ഷണങ്ങൾ)
2.മനസ്സിന്റെ ആരോഗ്യം
3.വ്യായാമം
ഇതിൽ ഏറ്റവും പ്രധാന വ്യക്തി ശുചിത്വം ആണ് ആണ് .പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകാൻ ഉള്ള ഒരു പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്.ശുചിത്വം നാം കുട്ടികളെ പഠിപ്പിക്കേണ്ട ഒരു കാര്യമല്ല.വീട്ടിലെ മുതിർന്നവർ ചെയ്യുന്നത് കണ്ടു കുട്ടികൾ തനിയെ ശീലം ആകേണ്ടതാണ് രാവിലെ നേരത്തെ എഴുന്നേൽക്കണം .പല്ല് തേക്കണം.മുഖം കഴുകണം .ടോയ്‌ലെറ്റിൽ പോയശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ദിവസവും രണ്ടുനേരം കുളിക്കണം .വൃത്തിയുള്ള വസ്ത്രം ധരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇവയൊക്കെ കുട്ടികൾ നമ്മൾ മുതിർന്നവരെ കണ്ടു വേണ്ടേ പഠിക്കാൻ.ചുരുക്കത്തിൽ ഒരോ കുട്ടിയുടെയും ആദ്യ ക്ലാസ്റൂം അവരവരുടെ വീടും ആദ്യ അധ്യാപകർ അവരുടെ മാതാപിതാക്കളും ആയിരിക്കണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|