ആരാണു നീ?
കൊറോണയെന്ന സൂക്ഷ്മജീവിയാണു ഞാൻ.....
ഹേ മനുഷ്യാ, നീ കണ്ടുവോ
നിന്റെ രാജ്യം പിടയ്ക്കുന്നത്?...
നിന്റെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ചവയെല്ലാം
നഷ്ടപ്പെടുന്നത് ...
നിന്റെ മരണം നീ വിതച്ചു
നിന്റെ മരണം നീ അടുത്തു കണ്ടു.
പാവപ്പെട്ടവന്റെ ജീവനു നീ വിലപറഞ്ഞ നിമിഷം,
നീ ആർത്തുല്ലസിച്ച നിമിഷം,
എല്ലാം ഒരു നിമിഷത്തിൽ നിനക്ക് നഷ്ടമായി.
നീ, എന്ത് വേണ്ടെന്നു പറഞ്ഞുവോ
അതു നീ ഭക്ഷിക്കുന്നു.
ഒരു വ്യാധി വേണ്ടിവന്നു നിസാരനെന്ന് നീ അറിയാൻ,
എന്തിനു നീ അഹങ്കരിച്ചു ?
എന്തിനു നീ ആർത്തുല്ലസിച്ചു.?
ഇപ്പോൾ,
എന്തിനു നീ പിടയക്കുന്നു?
എന്തിനു വേണ്ടി നീ പിടയുന്നു....?