ഒരുമയോടെ


കാലചക്രങ്ങൾ ചലിച്ചുകൊണ്ട്
വർഷം ശിശിരം കടന്നുപോയി
നിപ്പാവൈറസ് പേമാരി പ്രളയം
സംഹാരതാണ്ഡവമാടിയാടി

താളവും തെറ്റി മനുഷ്യജന്മം
താങ്ങായവർ താനെമാഞ്ഞുപോയി
കൊറോണവൈറസ് കടന്നുവന്നു
ലോകത്തെ ആകവേ മാറ്റിടുന്നു

ദാഹജലത്തിനായ് കേഴുന്നു കോലങ്ങൾ
രക്ഷയ്ക്കായ് മുറവിളി കൂട്ടീടുന്നു
മരണനിരക്കുകൾ കൂടുന്നു കുന്നുപോൽ
പേടിയാൽ ജീവിതം വിണ്ടുകീറിടുന്നു
   
കാരണവും പരിഹാരവും നീയേ
മനുഷ്യനെ മനുഷ്യനായ് കാണുക നീ
ജാതിമതംവർണവർഗം നോക്കാതെ
ഒരുമിക്കാം കൈകോർത്തു മുന്നേറിടാം

വർഷ P.നായർ
9A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത