സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

ലോകത്തു ശാന്തിയുടേയു സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെള്ളരിപ്രാവുകൾ പാറി നടക്കുന്നതിന്റെ ഇടയിലാണ് ചൈനയിലെ വുഹാനിൽ മനുഷ്യന് കൊറോണ എന്ന വൈറസ് പിടിപെട്ടത്.ഈ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യനിലേക്ക് പടർന്നത്.അന്ന് ഒരാൾക്കാണ് രോഗം വന്നതെങ്കിൽ ഇന്ന് ഒന്നര ലക്ഷത്തിലധികം പേർക്ക് ഈ അസുഖം പടർന്നിരിക്കുന്നു.ഏകദേശം അത്ര തന്നെ മരണവും ലോകത്തു നടന്നു.കോറോണക്ക് നൽകിയിരിക്കുന്ന വേറൊരു പേരാണ് covid 19 .ഈ അസുഖം കാരണം ജനങൾക്ക് പുറത്തിറങ്ങാൻ പറ്റാതായി കാരണം തി പടരുന്നത് പോലെയാണ് കൊറോണ വൈറസ് പടരുന്നത്. യൂറോപ്യൻ രാജ്യങ്ങളായ അമേരിക്ക,ബ്രിട്ടൻ,ജർമ്മനി,ഫ്രാൻസ്,ഇറ്റലി എന്നിവിടങ്ങളിൽ ആണ് ഈ രോഗം കൂടുതൽ പടർന്നത്.മൂന്ന് തരം കൊറോണ വൈറസുകൾ ആണ് ലോകത്തു പടർന്നു കൊണ്ടിരിക്കുന്നത്.cambridge സർവകലാശാലയിലെ ഗവേഷകരാണ് ഡിസംബർ മുതൽ മാർച്ചു വരെയുള്ള വൈറസിന്റെ മാറ്റം തിരിച്ചറിഞ്ഞത്.വുഹാനിൽ ഉണ്ടായ വൈറസ് ടൈപ്പ് എ യുടെ യഥാർത്ഥ രൂപമാണ് അമേരിക്കയിൽ നാശം വധിക്കാൻ കാരണം.ബ്രിട്ടനിൽ എത്തിയ ടൈപ്പ് ബി വൈറസ് മാറ്റം സംഭവിച്ചു ടൈപ്പ് സി ആയി യൂറോപ്പിലും സിംഗപ്പൂരിലും പടർന്നു.വവ്വാലിലും ഉറുമ്പു തേനിയിലും കാണപ്പെടുന്ന വൈറസാണ് ടൈപ്പ് എ. എന്നാൽ ലോകത്തു അധികവും ടൈപ്പ് ബി ആണ് പടർന്നു പിടിക്കുന്നത്. ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും മലേറിയയുടെ മരുന്നായ sodium hydroxi chlorokwin sulphate എന്ന മരുന്നാണ് രോഗികൾക്ക് നൽകുന്നത്.നമ്മുടെ ഇന്ത്യയിൽ നാനൂറിൽ അധികം പേർ ഈ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്.കേരളത്തിൽ മരണനിരക്ക് വളരെ കുറവാണു ,കാരണം നമ്മുടെ ജാഗ്രതയും കരുതലും തന്നെ.അത് മാത്രമല്ല നമ്മുടെ പോലീസുകാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളും വളരെയധികം പ്രശംസനീയമാണ്.സ്വന്തം ജീവൻ പോലും വക വെക്കാതെയാണ് അവർ നാടിനു വേണ്ടി പ്രവർത്തിക്കുന്നത്."ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്."ലോകത്തു പടർന്നു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നമുക്കൊന്നിച്ചു നേരിടാം !!!!!!!!!

ശ്രേയ എസ്
നാല് ബി എ,ജെ.ബി.എസ്.ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം