സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
മനുഷ്യനുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടനവധി ഘടകങ്ങളുടെ ആകെ തുകയാണ് പരിസ്ഥിതി. മനുഷ്യൻ തന്റെ ചുറ്റുപാടിലെ എല്ലാ തരത്തിലുള്ള ഘടകങ്ങളുമായി പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഇടപെടലുകൾ പരിസ്ഥിതിയിൽ സാരമായി മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പല തരം പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ട്. അനിയന്ത്രിതമായ വനനശീകരണവും പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വായു മലിനീകരണവും ' മനുഷ്യന്റെ പ്രകൃതിയോടുള്ള ചൂഷണ മനോഭാവത്തെ വെളിയാക്കുന്നു. മണ്ണിന്റെ യും മലിനീകരണം പരിസ്ഥിതിക്ക് വളരെ വലിയ ആഘാതം മേൽപ്പിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ തന്നെ കെട്ടിട നിർമാണം പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മൾ കുറേ പ്രകൃതി ദുരിതങ്ങളെ അനുഭവിക്കുന്നു .പ്രധാനമായും 2018 ലും2019 തിലും നന്മൾ 2 പ്രളയത്തെ അതിജീവിക്കുകയും അതിൽ കുറേ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു ️ ️ അതിനു ശേഷം നിപ വയറസിനെയും നന്മൾ അതിജീവിച്ചു . ഇപ്പോൾ ഇതാ നന്മൾ കൊറോണ വൈറസിനെയും പൊരുതുന്നു .ഇതു പോലെ കുറെ പ്രകൃതിദുരന്തങ്ങൾ നമുക്ക് സംഭവിച്ചിട്ടിട്ടുണ്ട് അതിന്റെ ഭാഗമായി നമുക്ക് കേരള സർക്കാർ ആർദ്രം എന്ന പദ്ധതിയും ഹരിത കേരളം എന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട് നാം എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. Dry day ആചരിക്കുക വ്യക്തി ശുചിത്യം പരിസര ശുചിത്യം പാലിക്കുക .ചെറിയ കുട്ടികൾക്കും 🏻 🏻 വയോജനങ്ങൾക്കും രോഗപ്രദിരോധശേഷി കുറവായിരിക്കും. പ്രധാനമായും കൈ കഴുകുക നഖം മുറിക്കുക ടോയ്ലറ്റിൽ പോയാൽ കൈ സോപ്പിട്ട് കഴുകുക .പഴങ്ങളും പച്ചക്കറി കളും നന്നായി കഴുകി ഉപയോഗിച്ചുക പിന്നെ ധാരാളം വെള്ളം കുടിക്കുക രോഗ പ്രതിരോധ കുത്തിവയ്പ്പുള്ള ൾ എടുക്കുക രോഗ പ്രതിരോധ ശക്തിക്ക് വിറ്റാമിൻ c ക്കിക്കുക ഇപ്പോൾ നമ്മുടെ രാജ്യത്ത് മഹാമാരി പിടിപ്പെട്ടിരിക്കുന്നു നന്മുടെ കേരള സർക്കാർ പിണറായി വിജയനും ശൈലജ ടീച്ചറും വീട്ടിലിരിക്കുക എന്ന പ്രതിരോധ മാർഗമാണ് സ്വീകരിച്ചിരിക്കുന്നത് മറ്റുള്ള രാജ്യങ്ങളെല്ലാം ദുരന്തം പേറിടുമ്പോൾ കേരളം അതിൽ നിന്ന് മുന്നോട്ടു പോയിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ കേരളം മാതൃകയാക്കുന്നു
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |