സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എല്ലാ വിഷയങ്ങളെയും പ്രതിപാദിക്കുന്ന നിരവധി വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഉണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ മാസികകളും ഈ വിദ്യാലയത്തിന്റെ വായനശാലയിൽ ഉണ്ട്. ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ പാഠ്യവിഷയാടിസ്ഥാന അടിസ്ഥാനത്തിലും മലയാള പുസ്തകങ്ങളെ ഭാഷാസാഹിത്യ വിഭാഗത്തിൻറെ അടിസ്ഥാനത്തിലും ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ ഒരു വായനശാലയും ഈ വിദ്യാലയത്തിലുണ്ട്. ലൈബ്രറി പിരീഡുകളിൽ കുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും വായിക്കാനുള്ള അവസരം നൽകുന്നു. അധ്യയന വർഷാരംഭത്തിൽ ഓരോ ക്ലാസുകളിലേക്കുള്ള ലൈബ്രറി പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകനെ ഏൽപ്പിക്കുന്നു. അവരുടെ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് കൂടാതെ വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 2016 മുതൽ എല്ലാവർഷവും വായനാ ദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം, കുട്ടികൾക്കുള്ള ചോദ്യോത്തരി, എഴുതുവാനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് കഥ, കവിത, നാടകം തുടങ്ങിയ രചനാ മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. സ്കൂൾ ലൈബ്രറി പുസ്തകങ്ങൾക്ക് പുറമേ അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും അവരുടെ വീടുകളിലെ പുസ്തകങ്ങൾ പ്രദർശനത്തിനെത്തിക്കാൻ അവസരമൊരുക്കി വരുന്നു. 2016ലെ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ ബഹുമാനപ്പെട്ട പറവൂർ എംഎൽഎ ശ്രീ വി ഡി സതീശൻ 5000 രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക്കൈമാറി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളുമായി ബന്ധപ്പെട്ട ശബ്ദതാരാവലികളും സർവ്വവിജ്ഞാന കോശത്തിലെ വിവിധ പതിപ്പുകൾ തുടങ്ങി ഗ്രന്ഥശാലയിൽ അമൂല്യമായി സൂക്ഷിക്കുന്ന വിവിധ പുസ്തകങ്ങളെ പുതിയ തലമുറക്ക് പരിചയം നേടുവാനുള്ള അവസരങ്ങളും എല്ലായ്പോഴും ഒരുക്കുന്നതിൽ ഈ വിദ്യാലയത്തിലെ ഗ്രന്ഥശാലയുടെ ചുമതലയുള്ള അധ്യാപിക ശ്രീമതി ഗിരിജ ടീച്ചറും ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളം ക്ലബ് അംഗങ്ങളും സർവ്വദാ ശ്രദ്ധാലുക്കളാണ്. ഈ വിദ്യാലയത്തിന്റെ ഗ്രന്ഥശാലക്ക് നൽകിയിരിക്കുന്ന ആവരണ ചിത്രമായി ഉൾപ്പെടുത്തിയിരിക്കുന്നത് 1948 പ്രസിദ്ധീകരിച്ചിരുന്ന ബാലൻ പത്രത്തിൻറെ ഒരു ശേഖരണമാ​ണ്.

ഗ്രന്ഥശാല