സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ പ്രതിരോധത്തിന്റെ പാഠങ്ങൾ
പ്രതിരോധത്തിന്റെ പാഠങ്ങൾ
ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ട് പ്ലെഗ് എന്ന മഹാമാരി ഉണ്ടായത് 1847 - 49 കാലഘട്ടത്തിലാണ്. നൂറ്റാണ്ടുകൾക്കു ശേഷം ലോകം വീണ്ടും ഒരു മഹാമാരിയെ അഭിമുഖീകരിക്കുന്നു. കൊറോണ എന്ന വൈറസ് ഇന്ന് മനുഷ്യരെ വീടിനുള്ളിൽ അടച്ചിട്ട് ലോകം ചുറ്റുന്നു. COVID 19 ആദ്യമായി സ്ഥിരീകരിച്ചത് 2019 ഡിസംബർ 19 നു ചൈനയിലെ ഹുബെയുടെ തലസ്ഥാനമായ വുഹാനിലാണ്. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്കും പടർന്നു. ഇന്ന് ഈ വൈറസ് സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ വളരെ വിരളം. വരണ്ട ചുമ , പനി, ക്ഷീണം, ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളോടെ ഈ രോഗം സമ്പർക്കം മൂലം മറ്റുള്ളവരിലേക്ക് പകരുന്നു. ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് പടരുന്നു എന്നത് കൊണ്ട് തന്നെ മനുഷ്യർ സാമൂഹിക അകലം പാലിക്കുവാൻ നിർബന്ധിതരാകുന്നു. എല്ലാം നേടിയവനെന്നു കരുതിയ മനുഷ്യർ ഈ വൈറസിന് മുന്നിൽ മരുന്ന് പോലും കണ്ടു പിടിക്കാനാവാതെ പകച്ചു നിൽക്കുന്നു. വികസിത രാജ്യങ്ങൾ പോലും ഇതിനെ പ്രതിരോധിക്കുവാൻ അശക്തരായി. ഹാൻഡ് സാനിറ്റൈസർ, മാസ്ക് എന്നിവ പല വിദേശ രാജ്യങ്ങളിലും അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. COVID 19 ന്റെ വരവോടെ ഭാരതീയരും ഇവ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. വ്യക്തി ശുചിത്വമാണ് ഈ രോഗത്തെ പ്രതിരോധിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്. എന്നാൽ മനുഷ്യന്റെ കാലനായ ഈ രോഗം പ്രകൃതിയുടെ രക്ഷകനാകുന്ന കാഴ്ച നാം കാണുന്നു. താല്കാലികമായാണെങ്കിലും. മനുഷ്യർ വീടുകളിൽ ഒതുങ്ങിയിരുന്നതോടെ മലിനീകരണം കുറഞ്ഞു. മനുഷ്യർ കൂട്ടിലും മൃഗങ്ങൾ പുറത്തും ആകുന്ന ദിവസങ്ങൾ.. ലോകത്തെ ഏറ്റവും സമ്പന്നവും ലോകത്തെ മുഴുവൻ നിയന്ത്രിക്കുവാൻ കഴിവുള്ളതുമായ അമേരിക്കയുടെ കുറവുകൾ ലോകം മനസ്സിലാക്കിയ കാലമാണിത്. ആണവായുധങ്ങളാൽ സമ്പന്നമായ ഈ രാഷ്ട്രം ആരോഗ്യപരിപാലനത്തിൽ അടി പതറിയത് ലോകം മുഴുവൻ കണ്ടു. Paracetamol ടാബ്‌ലറ്റിന് ഇന്ത്യയെ ആശ്രയിക്കേണ്ടി വന്നതും നമ്മൾ ഈ ദിവസങ്ങളിൽ കണ്ടതാണ്. ഇവിടെ ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ നമ്മുടെ ഈ കൊച്ചു കേരളം "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേരിനെ അന്വർത്ഥമാക്കുന്നു. വളരെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ലോകത്തെ കീഴടക്കിയ മഹാമാരിയെ കീഴടക്കുവാൻ നമ്മുടെ ആരോഗ്യ വകുപ്പിന് സാധിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളും സംഘടനകളും ഈ പ്രതിരോധത്തിന് മുഖ്യ പങ്ക് വഹിച്ചു. വിദ്യാഭ്യാസവും ചിന്താശക്തിയും ഉള്ള ഒരു ജനത ഈ പ്രതിരോധം എളുപ്പമുള്ളതാക്കി തീർത്തു. ഇന്ന് കേരളത്തിന്റെ ആരോഗ്യ പരിപാലന കാര്യങ്ങൾ ലോകത്തെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരിക്കുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ പേര് ലോകം മുഴുവൻ മുഴങ്ങുന്നു..
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |