സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നവകേരള സദസ്സ് 2023 :

കേരള സർക്കാരിന്റെ നവകേരളസദസ്സിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹരായവർ.

നവകേരളസദസ്സിന്റെ മത്സരങ്ങളിൽ സമ്മാനാർഹരായവർ
മത്സരം കുട്ടിയുടെ പേര് ക്ളാസ് സ്ഥാനം
മുഖ്യമന്ത്രിക്ക് ഒരു കത്ത് ശ്രീനന്ദ കെ കെ 9A രണ്ട്
ക്വിസ് ആദി നാരായണൻ 9A മൂന്ന്
ചിത്രരചന നൈതിക്ക് വിജോയ് 8A പ്രോത്സാഹനസമ്മാനം



പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളും വിദ്യാർത്ഥികൾ നേടിയ വിവിധ സ്കോളർഷിപ്പുകളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു...

ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവിധ പുരസ്കാരങ്ങൾ

പുരസ്കാരം ഏർപ്പെടുത്തിയത്
IT&TN Endowment Scholarship സമസ്തമേഖലകളിലും ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ വീതം.
ശ്രീ ശൃംഗേരി പുരസ്കാരം ശ്രീ ശൃംഗേരി മഹാസന്നിധാനത്തിന്റെ വകയായി എസ് എസ് എൽ സി ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടിക്ക്
പി ടി ഏ പുരസ്കാരം അധ്യാപക രക്ഷാകർതൃ സംഘടന എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
ശ്രീ ഡി നാരായണ അയ്യർ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
ശ്രീ എൽ നാരായണ അയ്യർ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക്
ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക്
ശ്രീമതി സി എൻ ഗൗരിയമ്മ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
ശ്രീ നീലകണ്ഠൻ പിള്ള സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
ശ്രീ പഴമ്പിള്ളി അച്യുതൻ ശാസ്ത്രി അവർകൾ സ്മാരക പുരസ്കാരം ഉപജില്ലാ, ജില്ലാ കലോത്സവത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത്
ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത്
ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന ആൺകുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത്
ശ്രീ വെങ്കിടേശ്വര സേവാസംഘം പുരസ്കാരം എസ് എസ് എൽ സി ക്ക് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക്
ശ്രീമതി രുഗ്മിണി സ്മരൺ ട്രസ്റ്റ് പുരസ്കാരം എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക്
കുമാരി അഞ്ജന സ്മാരക പുസ്കാരം എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന പെൺകുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത്
ശ്രീമതി രാജലക്ഷ്മി അമ്മാൾ സ്മാരക പുരസ്കാരം എസ് എസ് എൽ സി ക്ക് ഇംഗ്ലീഷിന് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത്
കാവുങ്കൽ പ്രഭാ സ്മാരക മലയാള പ്രതിഭാ പുരസ്കാരം എസ് എസ് എൽ സിക്ക് മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
ശ്രീ മോഹനഷേണായ് സ്മാരക പുരസ്കാരം എസ് എസ് എൽ സിക്ക് ഭൗതികശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
ശ്രീ വെങ്കിടേശ്വരൻ സ്മാരക പുരസ്കാരം എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക്
ശ്രീ രവി നമ്പൂതിരി സ്മാരക പുരസ്കാരം എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത്
ശ്രീമതി സാവിത്രി അന്തർജനം സ്മാരക പുരസ്കാരം എസ് എസ് എൽ സിക്ക് ജീവശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത്
പ്രൊഫസർ ഡോ. എൻ എസ് ചന്ദ്രശേഖരൻ പുരസ്കാരം എസ് എസ് എൽ സിക്ക് സാമൂഹ്യശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ മുൻ ഗണിത അധ്യാപകൻ ശ്രീ എൻ സി ജയശങ്കർ ഏർപ്പെടുത്തിയത്
ഡോ എബ്രഹാം പോൾ സ്മാരക പുരസ്കാരം ഇംഗ്ലീഷ് ഉപന്യാസ രചനക്ക് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
ശ്രീ രവി സ്റ്റോഴ്സ് പുരസ്കാരം എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക് ശ്രീ രവി ഏർപ്പെടുത്തിയത്
ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം ഒൻപതാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം എട്ടാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
ശ്രീ അനന്തശങ്കര അയ്യർ സ്മാരക പുരസ്കാരം ഏഴാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
ശ്രീ ശങ്കര അയ്യർ സ്മാരക പുരസ്കാരം ആറാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
ശ്രീ വി ശങ്കര അയ്യർ സ്മാരക പുരസ്കാരം അഞ്ചാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്
ശ്രീ പി എച്ച് രാമചന്ദ്രൻ സ്മാരക പുരസ്കാരം ശാസ്ത്രീയ സംഗീതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത്


ശാസ്ത്രരംഗം : 2021-22

 
ശാസ്ത്രപ്രതിഭകൾ :2021-22

ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ഉപജില്ലാ തലത്തിൽ നടന്ന എല്ലാ മത്സര ഇനങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഗണിതാശയ അവതരണത്തിൽ പങ്കെടുത്ത ഗ്രീറ്റ മറിയം ജോർജ് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും തുടർന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് ഒരു പരീക്ഷണം എന്ന ഇനത്തിൽ പങ്കെടുത്ത ഇന്ദ്രജിത്ത് രണ്ടാം സ്ഥാനത്തിന് അർഹനായി. ശാസ്ത്ര ലേഖനം എന്ന വിഭാഗ ത്തിൽ പങ്കെടുത്ത അഭിഷേക് TM മൂന്നാം സ്ഥാനത്തിന് അർഹത നേടി. ശാസ്ത്രജ്ഞരുടെ ജീവചരിത്ര ക്കുറിപ്പ് രചനാ മത്സരത്തിൽ പങ്കെടുത്ത ശ്രീദേവി M S രണ്ടാം സ്ഥാനത്തിന് അർഹത നേടി.

തളിര് സ്കോളർഷിപ്പ് 2022

 

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിവരുന്ന തളിര് സ്കോളർഷിപ്പ് 2021 - ജൂനിയർ വിഭാഗത്തിൽ പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ ധീരജ് കൃഷ്ണ (ക്ലാസ്സ് -7 ) എറണാകുളം ജില്ലയിലെ B category (500/-) യിൽ 42-ാമത് സ്ഥാനത്തിന് അർഹനായി.


IT&TN സ്കോളർഷിപ്പ് വിതരണം

പറവൂർ സമൂഹം ഹൈസ്ക്കൂളിലെ 2019 -20, 2020-21 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് വിതരണം നടത്തി. മുംബൈ ആസ്ഥാനമായ എപ്പിസെന്റർ സി എസ് ആർ സ്റ്റിയറിംഗ് കമ്മറ്റിയുമായി സഹകരിച്ചാണ് ഈ പുരസ്കാരം നൽകി വിദ്യാർത്ഥികളെ ആദരിച്ചത്. സ്ക്കൂൾ മാനേജർ ശ്രീലക്ഷ്മി നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്വാഗതം ആശംസിച്ചത് പ്രധാന അധ്യാപിക ശ്രീമതി എൻ.പി. വസന്ത ലക്ഷ്മിയാണ്.

സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും പറവൂർ MLA യുമായ ശ്രീ അഡ്വക്കേറ്റ് വി ഡി സതീശനാണ്. 10000 രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന പുരസ്ക്കാരം ഈ വിദ്യാലയത്തിലെ 22 വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഇതോടൊപ്പം ഈ വിദ്യാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://samooham.org യുടെ പ്രകാശനവും നടന്നു. ശ്രീ എം ഗംഗാധരൻ പുരസ്ക്കാര വിതരണം നടത്തി . പറവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രഭാവതി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. എപ്പിസെന്റർ ടെക്നോളജി ചെയർമാനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രാജേഷ് തങ്കപ്പൻ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിലാണ് ഈ പുരസ്കാരം നൽകിയത്.

എപ്പിസെന്റർ സ്റ്റിയറിംഗ് കമ്മറ്റി മെമ്പറായ ശ്രീ പോൾ ആന്റണി, പറവൂർ എ.ഇ. ഒ ശ്രീമതി കെ.എൻ. ലത , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി കെ.ജെ. ഷൈൻ ടീച്ചർ, വാർഡ് കൗൺസിലർ ശ്രീ ഡി. രാജ്കുമാർ , പി.ടി.എ പ്രസിഡന്റ് ശ്രീ വിനോദ് കെടാമംഗലം, മാതൃസംഗമം കൺവീനർ ശ്രീമതി ജ്യോതി ദിനേശൻ , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സമൂഹം സ്ക്കൂൾ അധ്യാപിക ശ്രീമതി വി.സി. ലേഖ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.