കൊറോണ

ലോകം മുഴുവനും നേരിടുന്ന ഒരു ഭയങ്കരമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോയത്.ഏകദേശം ഒന്നരലക്ഷം പേരാണ് ഈ പ്രതിസന്ധിയിൽ ജീവൻ നഷ്ടപ്പെട്ടത്.ആ പ്രതിസന്ധിയാണ് കൊറോണ.ഈ വാക്ക് ചൈനീസാണ്.ചൈനയിലാണ് ഇതാദ്യമായി കണ്ടെത്തിയത്.എന്തിനാൽ ഇത് വന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല.പക്ഷെ എങ്ങനെ പടർന്നു എന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ-മനുഷ്യൻ.മനുഷ്യനിലൂടെ ഇത് അവിടെ ഇവിടെ അങ്ങനെ ലോകം മുഴുവൻ പടർന്നു.കൊറോണയെ നേരിടാൻ വേണ്ടി നാം ഏവരും വീട്ടിലിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.എന്നാൽ ആളുകൾ അതിനു എതിരായി നടന്നു.പോലീസിനെ വിട്ടു മനസ്സിലാക്കിപ്പിച്ചു.എന്നിട്ടും കുറച്ചുപേർ വീടിനു പുറത്തിറങ്ങി നടന്നു.കാര്യം കൈവിട്ടു പോകുമോ എന്ന് ചിന്തിച്ചു.പിന്നീട് കടകൾ,ഹോട്ടലുകൾ എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു.ഇന്ത്യ മൊത്തം ലോകഡൗൺ ചെയ്തു.24 മണിക്കൂറിനിടെ ഓരോ കേസ്,അതിന്റെ ഇരട്ടി മരണം എന്നിങ്ങനെ ഉണ്ടായപ്പോൾ മനുഷ്യൻ പേടിച്ചു.വീടിനു പുറത്തിറങ്ങാൻ ഭയന്നു.ഇപ്പോൾ ഇന്ത്യ ഏകദേശം കൺട്രോൾ ആയി വന്നു.ഈ ഭയം നേരത്തെ തോന്നിയിരുന്നുവെങ്കിൽ ഇത്രയും ആൾക്കാരെ നഷ്ടപ്പെടില്ലായിരുന്നു.നാം ഇതിനെ അതിജീവിക്കും എന്ന മനക്കരുത്തുണ്ടെങ്കിൽ കൊറോണ എന്ത് മറ്റെന്തിനെയും മറി കടക്കാം.നാം ഒന്നായി വീണ്ടും ജീവിക്കും

അക്ഷയ്
5 ശ്രീ വിദ്യാധിരാജാ വിദ്യാലയം കളിപ്പാൻകുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം