കൊറോണ വന്നു
ഭീതി പരത്തി
പിറകെ ലോക്ക്ഡൗൺ
വന്നെത്തി
വീട്ടിലിരിക്കും കൂട്ടുകാരേ
സമയം പോക്കിനായ്
നമ്മൾ വീടുകൾ
വൃത്തിയാക്കിടേണം
മുറിയും ശുചിയാക്കേണം
ചുറ്റിലും കാണും
ചപ്പു ചവറുകൾ
വെട്ടി നീക്കാൻ തുനിയേണം
പരിസരം വൃത്തിയായിടുമ്പോൾ
നമ്മളിൽ വൃത്തി നിറഞ്ഞീടും
വൃത്തിയുള്ള നമ്മിലെങ്ങനെ
കൊറോണ വന്നെത്തീടും
തുരത്താം കൊറോണയെ
നമ്മൾ ഒറ്റക്കെട്ടായ് നിന്നിട്ട്