ഒത്തുകൂടാം കൂട്ടുകാരേ ...
അവധിക്കാലം വരവായി
ആശകൾ തോറും പാറിപ്പാറാൻ
അവധിക്കാലം വരവായി
എങ്കിലും എങ്ങനെ കൂട്ടരേ
നമ്മൾ ആഘോഷിക്കും
ഈ അവധിക്കാലം
ലോകമെങ്ങും ഭീതിയിൽ
നമ്മൾ വലയുമ്പോൾ
അച്ഛനും അമ്മയും ശാസിക്കുന്നു
പുറത്തിറങ്ങി കൂടത്രേ
കളികളുമില്ല ചിരികളുമില്ല
ഒത്തുകൂടലും വേണ്ടത്രേ
അങ്ങനെ വന്നെത്തിയ
ഒരവധിക്കാലം
മൂക്കും കെട്ടി ഇരിപ്പത്രേ