ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പേമാരിയിലെ ഇടിമിന്നൽ
പേമാരിയിലെ ഇടിമിന്നൽ
പ്രപഞ്ചത്തിലൂടെ ലോകം നീങ്ങിയത് പ്രതീക്ഷകൾക്കും അപ്പുറത്തുള്ള സ്വപ്‌നങ്ങളിലെ ഉഴർച താഴ്ച്ചകളിലായിരുന്നു വഴിയിൽ തനിയെ നിൽക്കേ, ഒരു പേമാരിയിലെ ഇടിമിന്നലിനെപോലെ കോറോണ എന്ന രോഗം പടവലങ്ങയുടെ വള്ളി പോലെ ലോകം മുഴുവനും പടർന്നു കയറി ഈ ദിനങ്ങളിൽ ഒരു നാൾ റോഡിൽ ഇറങ്ങിയപ്പോൾ, മരങ്ങളും ചെടികളും മാത്രം ആളനക്കമില്ലാതെ തികച്ചും ശൂന്യം നമുക്കി പേമാരിയിലെ ഇടിമിന്നലിനെ, വീടുകളിലിരുന്നു പ്രതിരോധിക്കാം പ്രളയം, നിപ്പ, തുടങ്ങി പല ഇടിമിന്നലിനെയും നാം ഒന്ന് ചേർന്നു പ്രതിരോധിച്ചു ഈ പകർച്ചവ്യാധിയെയും നമുക്ക് ഒന്ന് ചേർന്ന് പ്രതിരോധിക്കാം, ഈ ഇടവേളകളിൽ തികച്ചും ശുചിത്വം പാലിച്ചു കൊണ്ട് നമുക്ക് ഒരു മനസ്സായി മുന്നേറാം പ്രകൃതി സൗന്ദര്യത്തെ ഈ ഇടവേളകളിൽ നാം മറക്കാതെ കാത്തുസൂക്ഷിക്കുവിൻ നാം പരിസ്ഥിതിയെ സംരക്ഷിക്കുവിൻ പ്രതിരോധിച്ചു മുന്നേറുവിൻ, ശുചിത്വം പാലിക്കുവിൻ
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |