എന്ത് ശുദ്ധമായിരുന്നെൻ പരിസ്ഥിതി
ഇന്നിതാ അശുദ്ധിയിലാണ്ട് കിടക്കുന്നു.
മുറ്റത്തിറങ്ങുവാൻ പാടില്ല, ഒത്തൊരുമിച്ചൊന്നിരിക്കുവാൻ പാടില്ല ഇന്നിതു വരെ ആരും അറിഞ്ഞിട്ടില്ലാത്തൊരു
കഷ്ടപ്പാടിതാ ഭൂലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.
'കൊറോണ 'എന്നൊരു മഹാവിപത്തിനെ
സദാശുചിത്വം പാലിച്ചുകൊണ്ടകറ്റീടു ന്നു നാം.
കുടുംബം പുലർത്തുവാൻ മരുഭൂമിയിൽ പോയവർ
ഇന്നിതാ നാട്ടിൽ വന്നവർ തടവറയ്ക്കുള്ളിലായ് നാൾക്കുനാൾ
പ്രതിരോധശക്തിയുള്ളവർ ഭേദമായ് വീട്ടിലേയ്‌ക്കെത്തവെ
ഉറ്റവരില്ലാതെ ഉടയവരില്ലാതെ കല്ലറയ്ക്കുള്ളിലാകുന്നിതാ ചിലർ.
പൂജയ്ക്കെടുക്കേണ്ട പുഷ്പങ്ങളെല്ലാം
തോവാളയിൽ തന്നെ വളമായി തീരുന്നു.
നിത്യപൂജാധികൾ ചെയ്തിടാനാകാതെ
പൂജാരിമാരെല്ലാം സ്തംഭനം കൊള്ളുന്നു.
കൂട്ടിലടച്ചിട്ട തത്തയെ പോലെ നാം
എത്ര നാളിങ്ങനെ തടവിൽ കഴിയണം.