ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

ഒരു കുഞ്ഞുസൂക്ഷ്മാണു
സംഹാരതാണ്ഡവമാടുമ്പോൾ
വിറങ്ങലിച്ചു നിൽപ്പൂ ലോകം
രോഗഹേതുവാലെ മരിച്ചു വീഴും പതിനായിരങ്ങളും
 രോഗഭീതിയാലെ മരിച്ചുവീഴുന്ന പതിനായിരങ്ങളും.....
ഒരു കുഞ്ഞുസൂക്ഷ്മാണു
പെറ്റുപെരുകി നമ്മെ ഭീതിയിലാഴ്ത്തുമ്പോൾ... കവചമണിഞ്ഞു കർമ്മനിരതരായി അണിയറപ്രവർത്തകരും നാടിന്റെ കാവലിനായ് പൊരുതുന്ന കാവൽഭടന്മാരും
ലാത്തിയെറിഞ്ഞും ആട്ടിയോടിച്ചും
നാടിനെ സേവിക്കും
പോലീസുകാരും
നയങ്ങൾ മെനഞ്ഞു നാടുഭരിക്കും
ഭരണകൂടവും
ഒരു കുഞ്ഞു സൂക്ഷ്മാണു
വിതറും മാരിയെ പൊരുതാനായി അണിഞ്ഞൊരുങ്ങീടുന്നു നാം...
സ്‌നേഹഹസ്തങ്ങൾ
നീട്ടും ധ്രുതകർമ സേനയും അകലലിൽ സ്വരക്ഷയെ
കരുതും ജനതയും
ഒരു നല്ല നാടിനെ
രോഗമുക്തിയാം
നന്മയ്ക്കായി ഒരുങ്ങീടുന്നു ഈ മാരിയെ അതിജീവിക്കാൻ ഒരുങ്ങിയിറങ്ങീടുന്നു....
 

ഫിദ ഷെറിൻ വി പി
10 B ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത