ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/നാഷണൽ സർവ്വീസ് സ്കീം
NSS 2018-2022 പ്രവർത്തനങ്ങൾ
• 2018 ഒക്ടോബർ 30 നാണ് ശബരി ഹയർസെക്കൻഡറി പള്ളിക്കുറുപ്പ് സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ചത്. കാരാകുർശ്ശി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷൻ മാഷാണ് ഉദ്ഘാടനം നിർവഹിച്ചത്.
• കേരളപ്പിറവി ദിനത്തിൽ സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു. നവംബർ 14 ന് ആഗോള പ്രമേഹം സംഘടിപ്പിച്ചു ഡോക്ടർ അസ്മാബി ആണ് ഉദ്ഘാടനം ചെയ്തത്. അന്നേദിവസം ശിശുദിന സമ്മാനമായി പള്ളിക്കുറുപ്പ് അംഗനവാടിയിലെ കുട്ടികൾക്ക് കളിക്കോപ്പുകൾ നൽകി.
• ഇരുപത്തിമൂന്നാം തീയതി പ്രമേഹവും ഭക്ഷണ ശീലങ്ങളും എന്ന വിഷയത്തിൽ കാരാകുറുശ്ശി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മിസ്റ്റർ ജയറാം കെ സി ക്ലാസെടുത്തു.
• നവംബർ 26ന് വെളുത്തേടത്ത് പാടം റോഡ് മുതൽ ശിവഗിരി റോഡ് വരെയുള്ള 50 വീടുകൾ ഉൾപ്പെടുന്ന ഒന്നാം വാർഡ് ദത്ത് ഗ്രാമമായി ഏറ്റെടുത്തു.
• ഭിന്നശേഷിക്കാരായ ഫെയ്ത് ഇന്ത്യയിലെ കുട്ടികളോടൊപ്പം ചിലവഴിക്കാനും വളണ്ടിയർ മാർ സമയം കണ്ടെത്തി.
• ദത്തു ഗ്രാമത്തിലെ കിഡ്നി രോഗിയായ തീരാത്ത രാമകൃഷ്ണ ധനസഹായമായി 12000 രൂപ വളണ്ടിയേഴ്സ് ശേഖരിച്ചു നൽകി
• തുറന്ന വായനശാല യിലേക്കുള്ള പുസ്തകങ്ങൾ ശേഖരിച്ചു
• ഡിസംബർ 22ന് സെൻമേരിസ് യുപിസ്കൂൾ പുല്ലിശ്ശേരി യിൽ ആദ്യ സപ്തദിന ക്യാമ്പ് ആരംഭിച്ചു
• പുല്ലിശ്ശേരി പ്രദേശത്തെ നാല് അംഗനവാടികളിൽ പച്ചക്കറി തോട്ടവും ഓർമ മരങ്ങളും നട്ടു. പുല്ലിശ്ശേരി സ്കൂളിലും അടുക്കള തോട്ടം നിർമ്മിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു
• ദത്ത് ഗ്രാമത്തിൽ തുണിസഞ്ചി വിതരണവും ബോധവൽക്കരണവും നടത്തി
• അക്ഷരദീപം തുറന്ന വായനശാല ആരംഭിച്ചു
• ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലോ ലൈൻ ക്യാമ്പയിൻ ആരംഭിച്ചു
• മെയ്മാസത്തിൽ ദത്തു ഗ്രാമത്തിലും സമീപപ്രദേശത്തെ വിദ്യാലയങ്ങൾ ആയ ഫെയ്ത് ഇന്ത്യയിലും വിയ്യകുർശ്ശി സ്കൂളിലും മഴക്കുഴികൾ നിർമ്മിച്ചു നൽകി
• മഴക്കാല രോഗ പ്രതിരോധമാർഗങ്ങളുമായി സജീവമായി
• ദത്തു ഗ്രാമത്തിൽ തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
• വായനാദിനം യോഗാദിനം കാർഗിൽ ദിനം തുടങ്ങിയ പല ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളും ആചരിക്കുക പതിവാണ്
• ആഗസ്റ്റ് മാസത്തിലെ വെള്ളപ്പൊക്കത്തിൽതെങ്കര ദുരിതാശ്വാസക്യാമ്പിൽ സജീവസാന്നിധ്യമായി വളണ്ടിയർസ് ഉണ്ടായിരുന്നു
• ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം പായസമുണ്ടാക്കി വിതരണം നടത്തി (മധുരം നുണയാം കണ്ണീരൊപ്പാം )
• നിർധനരായ സഹപാഠികൾക്കായി ഓണക്കിറ്റ് സമ്മാനമായി നൽകി
• എൻഎസ്എസ് ഡേ ആയ സെപ്റ്റംബർ 24-ന് മണ്ണാർക്കാട് അഭയ ത്തിലെ അമ്മമാർക്ക് ഭക്ഷണം നൽകി
• സെപ്റ്റംബറിലെ കലോത്സവ ദിനങ്ങളിൽ വളണ്ടിയേഴ്സ് തട്ടുകട നടത്തുകയും അതിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഒരു രക്ഷിതാവിന് ഉപജീവനമാർഗ്ഗമായി തയ്യൽ മെഷീൻ വാങ്ങി നൽകുകയും ചെയ്തു
• വയോജന ദിനത്തിൽ പള്ളി കുറിപ്പിലെ പ്രായമായവരുമായി സംവദിക്കാൻ കുട്ടികൾ സമയം കണ്ടെത്തി
• അടുത്ത് ശിശു ദിനത്തിലും അംഗനവാടികൾ ശുചീകരിക്കുകയും കളിപ്പാട്ടങ്ങൾ സമ്മാനമായി നൽകുകയും ചെയ്തു
• പാലിയേറ്റീവ് കെയർ സെന്റർ ലെ രോഗികളുടെ ഡയാലിസിസിനുള്ള പണം ശേഖരിക്കാൻ വളണ്ടിയേഴ്സ് ഒത്തൊരുമിച്ച് പ്രവർത്തിച്ചു (തണൽ )
• നവംബർ 27ന് അൽ സലാമകണ്ണാ ശുപത്രി മായി ചേർന്ന് മെഡിക്കൽ ക്യാമ്പ് നടത്തി
• രണ്ടാമത്തെ സപ്തദിന ക്യാമ്പ് ഡിസംബർ 21ന് ചങ്ങലീരി എയുപി സ്കൂളിൽ ആരംഭിച്ചു
• ഈ സ്കൂളിൽ നല്ലൊരു നക്ഷത്ര വനവും തുറന്ന വായനശാലയും ഉണ്ടാക്കി.
• ചങ്ങലീരി അംഗനവാടിയിൽ പെയിന്റിംഗ് നടത്തുകയും ആ സ്ഥാപനത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകളും പാത്രങ്ങളുംനൽകി
• എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യവകുപ്പ്മായി സമന്വയിച്ച എൻഎസ്എസ് ന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണം നടത്തി
• ഗണേഷ് കൈലാസിന്റെ മോട്ടിവേഷൻ ക്ലാസുകൾ കുട്ടികൾക്ക് ഏറെ പ്രയോജനം നൽകി
• ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ സ്വയം ബിഎംഐ കണക്കാക്കുന്നതിനായി സ്റ്റാച്യുർ മീറ്റർ മിറർ,വെയിങ് മെഷീൻ എന്നിവയോടൊപ്പം ഹെൽത്ത് ടിപ്പ് ബോർഡുകളും സ്ഥാപിച്ചു
• 2020 ഏപ്രിൽ മാസത്തിൽ കോവിഡ ആരംഭിച്ച സമയത്ത് മാസ്ക് എന്താണെന്ന് അറിവ് മറ്റുള്ളവർക്ക് ഉണ്ടാവുന്നതിനു മുൻപു തന്നെ 1500 മാസ്കുകൾ വോളന്റീർസ് നിർമ്മിച്ചു നൽകി
• പ്ലാൻ തണൽ കൂട്ടം എന്ന പദ്ധതിയിൽ ജൂണിൽ ഓരോ വളണ്ടിയറും പ്ലാവിൻ തൈകൾ വീടുകളിൽ വച്ചുപിടിപ്പിച്ചു
• പച്ചക്കറി കൃഷി നല്ല രീതിയിൽ വളണ്ടിയേഴ്സ് ചെയ്തു
• ഫിനോയിൽ നിർമ്മിച്ചു കൊണ്ടും പഴയ പത്രങ്ങൾ ശേഖരിച്ചു വിൽപ്പന നടത്തിയും ഉണ്ടാക്കിയ ഫണ്ട് കടം പൂരിലെ ഒരു സഹപാഠിക്ക് വീട് വയ്ക്കാനായി പതിനായിരം രൂപ നൽകി
• രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വളണ്ടിയർ ഉം 5 രക്തദാതാക്കളെ കണ്ടെത്തി ഓൺലൈൻ രജിസ്ട്രേഷൻ നടത്തി
• സ്കൂൾ ക്യാമ്പസ് മോഡി പിടിപ്പിക്കുന്നതിനും ശുചീകരണത്തിനും വളണ്ടിയേഴ്സ് സജീവമായി പങ്കെടുക്കാറുണ്ട്
• കുട്ടികളിൽ സേവന മനോഭാവം വർദ്ധിപ്പിക്കുന്നതിനായി വിഘ്‌നേഷ് ചൂരിയോട് ന്റെ പ്രചോദന ക്ലാസ് ഉണ്ടായിരുന്നു
• എൻഎസ്എസിന്റെ തനതിടം നിർമ്മിക്കുന്നതിനായി 'വാൾ ആർട്ട്' തയ്യാറാക്കി.