ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
പണ്ട് പണ്ട് അതി സുന്ദരവും സമൃദ്ധിയും നിറഞ്ഞ ഗ്രാമമുണ്ടായിരുന്നു. കൃഷികളാലും കലകളിലും സമൃദ്ധമായിരുന്നു ആ ഗ്രാമം. എങ്ങും സന്തോഷത്തിൻ്റെ വെളിച്ചം ചിന്നി ചിതറി കിടക്കുന്നു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തിലെ കുട്ടികൾ വിദേശത്ത് പ0നത്തിനായി പോയി. വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിൽ തിരിച്ച് വന്നപ്പോൾ ഒരാൾ മരിച്ചു പോയി. പിന്നീട് മരണകാര്യം തിരക്കിയപ്പോൾ പത്രങ്ങളിൽ വായിച്ചറിഞ്ഞ കൊറോണ നമ്മുടെ ഗ്രാമത്തിലും പിടിപെട്ടിരിക്കുന്നു എന്ന് ആശുപത്രിയിൽ നിന്ന് മനസ്സിലായത്. ലോകത്ത് ആ കമാനം രോഗം പകർന്ന് മനുഷ്യൻ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീടാണ് കൊറോണയെ തുരത്താൻ മരുന്നില്ല എന്നും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് തടയാൻ സ്വയം അകലം പാലിച്ചും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ബന്ധം എന്നിവ പാലിച്ച് മനുഷ്യൻ കൊറോണയെ തുരത്തി പിന്നീട് മനുഷ്യർ നല്ല ശീലങ്ങളായി, ഇത് തുടർന്നു. ആരോഗ്യവും ശുചിത്വവും ഉള്ള പുതിയ ജനത രൂപപ്പെട്ടു. ശാസ്ത്രം ജയിച്ചു വിശ്വാസങ്ങളും മതങ്ങളും ശാസ്ത്രത്തിന് മുന്നിൽ തോറ്റു
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |