വൻമുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

അതിജീവിക്കാം കൊറോണയെ

ലോകം ഇന്ന് ഏറെ ഭീതിയോടെ നോക്കിക്കാണുന്ന കോവിഡ്-19 അഥവാ കൊറോണ വൈറസ്. രോഗവ്യാപനം അതിന്റെ തീവ്ര ഘട്ടം കടന്നുപോകുമ്പോൾ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഓരോ വ്യക്തിക്കും ആവശ്യമാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ഈ രോഗം കണ്ടെത്തിയപ്പോൾ ലോകത്തിലാരും തന്നെ ഇതിനെ ശ്രദ്ധയോടെ പരിഗണിച്ചിരുന്നില്ല. ദിവസങ്ങൾക്കു ശേഷം ചൈനയിൽ രോഗത്തിന്റെ വളർച്ച ദ്രുതഗതിയിലാവുകയും സമൂഹം ഇതിനെ ശ്രദ്ധിച്ചു തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ലോകം മുഴുവൻ പലയിടങ്ങളിലായി പലർക്കും രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങി.

പനി, ചുമ , തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ കൊറോണ വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇതെല്ലാം കൊറോണ വൈറസ് വരാൻ കാരണമാകുന്നു എന്ന് പറയാനും പറ്റില്ല. ഈ വൈറസിന്റെ ഭീകരതയെ മറികടക്കാൻ നാം ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു.

നമ്മൾ ഈ രോഗത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും. അതിനായ് നിങ്ങൾ ഇത്രമാത്രം ചെയ്യുക. കൈകൾ ഇടയ്ക്കിടെ കഴുകുക - അതും സോപ്പുപയോഗിച്ചു കൊണ്ട് തന്നെ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്ക്കുക. പുറത്ത് പോയ് വന്നയുടനെ കുളിക്കുക. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക. ശരീരത്തിൽ രോഗ ലക്ഷണം കണ്ടു തുടങ്ങിയാൽ ഉടനെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുക.

ഈ രോഗത്തെ അതിജീവിക്കാനായി നമ്മുടെ കേരള സർക്കാരും കേന്ദ്ര സർക്കാരും നെട്ടോട്ടമോടുമ്പോൾ നമ്മളും അവർക്കു വേണ്ടി എന്തേങ്കിലും ചെയ്യണ്ടേ? ആരോഗ്യ വകുപ്പും സർക്കാരും പറയുന്നതനുസരിച്ച് നീങ്ങിയാൽ ചിലപ്പോൾ നമുക്ക് കൊറോണയെ തുരത്താൻ കഴിയും. അതല്ലെ നമുക്ക് അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. ലോക് ഡൗണിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ചിത്രം വരച്ചും കഥയെഴുതിയും വായിച്ചും കളിച്ചും നമുക്ക് സമയം നീക്കാം. പ്രാർത്ഥനയേക്കാൾ പ്രധാനം ജാഗ്രതയാണ്. നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം

നിരഞ്ജന എസ് മനോജ്
IV A വൻമുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം