ലോക്ക് ഡൗൺ

ഞങ്ങൾ എല്ലാവരും ഇപ്പോൾ വീടുകളിലാണ് . പരീക്ഷയൊക്കെ കഴിഞ്ഞ് സ്ക്കൂൾ പൂട്ടിയ സന്തോഷം കൊണ്ടല്ല കൊറോണയെന്ന ഒരു കൊച്ചു ഭീകരൻ ലോകമാകെ മഹാമാരി പരത്തിയിരിക്കയാണ്. ആദ്യമൊന്നും കൊറോണയെന്ന് കേട്ടപ്പോൾ എനിക്കൊന്നും മനസസിലായില്ല. പിന്നിട് പത്രങ്ങളിൽ നിന്നും ടി വി യിൽ നിന്നും അവന്റെ ശക്തിയെന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഈ ഭീകരന്റെ ആക്രമണം കാരാണം നമുക്ക് പുറത്തിറങ്ങി കളിക്കാൻ പറ്റാതായി , ആർക്കും ജോലിക്ക് പോലും പോകാൻ പറ്റാതായി. അങ്ങനെ ലോകം മുഴുവൻ ലോക് ഡൗണായി. പുസ്തകങ്ങൾ വായിച്ചും , അവധിക്കാല പ്രവർത്തനങ്ങൾ ചെയ്തും, പച്ചക്കറിത്തോട്ടം നിർമ്മിച്ചും , വീടും പരിസരവും വൃത്തിയാക്കിയുംമൊക്കെ സമയം ചെലവഴിക്കുന്നു. നമ്മുടെ നല്ലതിന് വേണ്ടിയാണ് ഈ ലോക് ഡൗൺ എന്നെനിക്കറിയാം. നമ്മളെല്ലാം വീട്ടിൽ സുരക്ഷിതരായിരി ക്കുമ്പോൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന സർക്കാറിനും , പോലീസുകാർക്കും , മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് . പല ആപത്തുകളെയും അതിജീവിച്ച നമുക്ക് ഒത്തൊരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ ഈ കൊടു ഭീകരനെയും തുരത്തി നല്ലൊരു നാളെ സൃഷ്ടിക്കാൻ കഴിയൂമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

യദുകൃഷ്ണ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം